#MadhuBalakrishnan | വീട് തട്ടിയെടുത്തത് സുഹൃത്ത്! മറ്റൊരു സുഹൃത്ത് കാരണം അമേരിക്കയില്‍ പോവാന്‍ പറ്റില്ലെന്നും മധു ബാലകൃഷ്ണന്‍

#MadhuBalakrishnan | വീട് തട്ടിയെടുത്തത് സുഹൃത്ത്! മറ്റൊരു സുഹൃത്ത് കാരണം അമേരിക്കയില്‍ പോവാന്‍ പറ്റില്ലെന്നും മധു ബാലകൃഷ്ണന്‍
Feb 20, 2024 12:03 PM | By Kavya N

മലയാള സംഗീതലോകത്ത് ശബ്ദം കൊണ്ട് വിസ്മയം കാണിച്ച ഗായകരില്‍ ഒരാളാണ് മധു ബാലകൃഷ്ണന്‍. നിരവധി പാട്ടുകള്‍ പാടി വിജയിപ്പിച്ചിട്ടുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. അതേ സമയം വളരെ ലാളിത്യത്തോട് കൂടി ജീവിക്കുന്ന താരം കൂടിയാണ് അദ്ദേഹം. അതേ സമയം തന്റെ ജീവിതത്തില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റി താരം സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സംഗീത മേഖലയില്‍ നിന്നും ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മധുവിന്റെ മറുപടിയിങ്ങനെയാണ്.

അങ്ങനെ പ്രത്യക്ഷത്തില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. എനിക്ക് നേരിട്ട് ഒരു അനുഭവം ഉണ്ടായിട്ടില്ല. പാടാന്‍ വിളിച്ചിട്ടും പിന്നീട് പല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുള്ള അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസ് എടുത്തു നിന്നപ്പോള്‍ ആണ് അറിയുന്നത് ആ അവസരം പോയെന്ന്. അതേ സമയം താന്‍ സിനിമയില്‍ ആദ്യമായി ട്രാക്ക് പാടിയതിനെക്കുറിച്ചും പാട്ട് പാടിയിട്ട് പ്രതിഫലം കിട്ടാത്തതിനെ പറ്റിയുമൊക്കെ ഗായകന്‍ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചു.

പാടിയ പാട്ടിന് പ്രതിഫലം കിട്ടാതിരുന്ന സംഭവങ്ങളും എന്റെ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ട്. ചിലര്‍ അവരുടെ അവസ്ഥകള്‍ പറയുമ്പോള്‍ പൈസ വാങ്ങാതെ ഞാന്‍ പാടി കൊടുത്തിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ചില പരിപാടികള്‍ക്ക് പങ്കെടുത്തതിന്റെയടക്കം പൈസ കിട്ടാതിരുന്ന അവസ്ഥകളും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്ന് കരുതി ദേഷ്യം വരുന്ന ആളല്ല ഞാനെന്നാണ് മധു പറയുന്നത്. പക്ഷെ ദേഷ്യം വന്നാല്‍ നല്ലത് പോലെ വരികയും കുറച്ചു സമയം കൊണ്ട് അത് മാറുകയും ചെയ്യുന്ന പ്രകൃതമാണ്. എല്ലാവരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രകൃതം ആയത് കൊണ്ട് അത്യാവശ്യം നല്ല പണികളും ജീവിതത്തില്‍ വന്നിട്ടുണ്ടെന്നും ഗായകന്‍ പറയുന്നു.

ഇതിനിടയില്‍  മദ്രാസില്‍ ഉണ്ടായിരുന്ന വീട് സൗഹൃദം സ്ഥാപിച്ചു കൂടെ കൂടിയ വ്യക്തി അടിച്ചുമാറ്റിയതിനെ പറ്റി ഗായകന്‍ മുന്‍പും പറഞ്ഞിരുന്നു. ആ വീട് തിരിച്ചു കിട്ടിയോ എന്ന് ചോദിച്ചാല്‍ അത് നടന്‍ കരുണാസ് വാങ്ങി.  അദ്ദേഹം വാങ്ങിക്കാമെന്ന് ഏറ്റതുകൊണ്ടാണ് ഗുണ്ടകളില്‍ നിന്നും ആ വീട് തിരിച്ചുകിട്ടിയതെന്നും താരം പറയുന്നു. മാത്രമല്ല അമേരിക്കയില്‍ ഇതുവരെയും തനിക്ക് പോകാന്‍ ആയിട്ടില്ലെന്നും അതും എനിക്ക് കിട്ടിയ പണികളില്‍ ഒന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ വിശ്വസിച്ചവര്‍ തന്ന പണിയാണത്. ഒരു തരം മനുഷ്യക്കടത്ത് ആയിരുന്നു അത്. അമേരിക്ക ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും പോയിട്ടുണ്ട് മധു ബാലകൃഷ്ണന്‍ പറയുന്നു .

#Friend #stole #house #MadhuBalakrishnan #he #couldnot #go #America #because #another #friend

Next TV

Related Stories
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall