#viral | തനിച്ചാണ്, ആകെ സങ്കടത്തിലാണ്, വാലന്റൈൻസ് ഡേയില്‍ ഈ കഴുതക്കൊരു കൂട്ടുവേണം, തിരഞ്ഞ് ഉടമ

#viral | തനിച്ചാണ്, ആകെ സങ്കടത്തിലാണ്, വാലന്റൈൻസ് ഡേയില്‍ ഈ കഴുതക്കൊരു കൂട്ടുവേണം, തിരഞ്ഞ് ഉടമ
Feb 11, 2024 01:50 PM | By Athira V

ന്റെ തനിച്ചായിപ്പോയ കഴുതയ്ക്ക് വേണ്ടി വാലന്റൈൻസ് ഡേയിലേക്ക് ഒരു മികച്ച കൂട്ടിനെ തിരയുകയാണ് ഈ ഉടമ. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ ഒരു ആട് ചത്തുപോയതിന് പിന്നാലെയാണത്രെ കഴുത ആകെ ഒറ്റപ്പെട്ടു പോയത്. 

ലെസ്റ്റർഷെയറിലെ ബിറ്റ്‌സ്‌വെല്ലിലുള്ള ഈ കഴുതയുടെ പേര് ഹരോൾഡ് എന്നാണ്. അവന്റെ അടുത്ത കൂട്ടായിരുന്നു ബില്ലി എന്ന ആട്. എന്നാൽ, ക്രിസ്മസിന് ബില്ലി ചത്തുപോയി. അതോടെയാണ് ഹാരോൾഡ് ആകെ ഒറ്റപ്പെട്ടുപോയത് എന്നാണ് ഉടമയായ ഡോട്ട് സ്മിത്ത് പറയുന്നത്. ഹാരോൾഡും ബില്ലിയും വലിയ സുഹൃത്തുക്കളായിരുന്നു.

എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷാദത്തിലായി. അവനെപ്പോഴും ബില്ലിയെ പാർപ്പിച്ചിരുന്ന കൂട്ടിനടുത്തെത്തും, അതിലേക്ക് നോക്കി കുറേ നേരം ചെലവഴിക്കും എന്നും സ്മിത്ത് പറയുന്നു.

സ്മിത്തും ഭർത്താവും കുറച്ചായി അവന് ഒരു കൂട്ടിനെ തിരയുകയാണ്. ഒരു പെൺ ആടിനെയാണ് ഹാരോൾഡിന് കൂട്ടായി അവർ തിരയുന്നത്. ക്രിസ്മസ് സമയത്ത് പ്രായക്കൂടുതൽ കൊണ്ടുള്ള അവശതകളെ തുടർന്നാണ് ബില്ലി ചത്തുപോയത് എന്നും ഉടമകൾ പറയുന്നു.

ബില്ലിയും ഹാരോൾഡും എപ്പോഴും അടുത്തടുത്താണ് നിന്നിരുന്നത്. ഒരിക്കലും അവ ഒരുപാട് അകലെ പോയിട്ടില്ല. കൺവെട്ടത്ത് തന്നെ ഹാരോൾഡ് ഉണ്ടെന്ന് ബില്ലിയും ബില്ലി കൺവെട്ടത്ത് തന്നെയുണ്ടെന്ന് ​ഹാരോൾഡും എപ്പോഴും ഉറപ്പ് വരുത്തിയിരുന്നു.

ഇരുവരും ഒരുമിച്ച് പറമ്പിലൊക്കെ ഓടിക്കളിക്കുമായിരുന്നു. ഹാരോൾഡിനും ബില്ലിക്കും പരസ്പരം വലിയ സൗഹൃദമായിരുന്നു. എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷണ്ണനായിരിക്കുകയാണ്.

ബില്ലിയുടെ അസാന്നിധ്യം അവനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അവന് ബില്ലിയെ പോലെ കൂട്ട് വേണം എന്ന് തോന്നിയത് അതുകൊണ്ടാണ്. ഒരുമിച്ച് പറമ്പിലൂടെ ഓടിക്കളിക്കാനും ഒക്കെ അവന് അതൊരു കൂട്ടാകും. അപ്പോൾ അവൻ ഭയങ്കര ഹാപ്പിയുമാകും എന്നും ഉടമകൾ പറയുന്നു.

#lonely #donkeys #owner #searching #friend #him #valentines #day

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-