#viral | സ്ത്രീധനത്തിന്റെ പേരിൽ കല്ല്യാണം മുടങ്ങി, തന്റെ വധുവിനെയും കൊണ്ട് ഒളിച്ചോടി വരൻ, വീഡിയോ

#viral |  സ്ത്രീധനത്തിന്റെ പേരിൽ കല്ല്യാണം മുടങ്ങി, തന്റെ വധുവിനെയും കൊണ്ട് ഒളിച്ചോടി വരൻ, വീഡിയോ
Feb 11, 2024 01:47 PM | By Athira V

ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും, സ്ത്രീധനം നേരിട്ടും അല്ലാതെയും ചോദിക്കുന്നവരും വാങ്ങുന്നവരും അനേകമുണ്ട്. ഡോ. ഷഹനയുടെ ആത്മഹത്യ നമ്മളാരും മറക്കാൻ ഇടയില്ല. പ്രണയിച്ച ആളുടെ വീട്ടിൽ നിന്നുതന്നെ സ്ത്രീധനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത്. എന്നാൽ, സ്ത്രീധനം ചോദിച്ച വീട്ടുകാരെ ഒരു പാഠം പഠിപ്പിച്ച യുവാവിന്റേയും യുവതിയുടേയും വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

https://www.instagram.com/reel/C2y4VB6LnUI/?utm_source=ig_web_copy_link

ബനാറസിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 'ബനാറസിൽ എന്തും നടക്കും' എന്നാണ് ഈ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. അതിൽ രാത്രിയിൽ ഒരു സ്കൂട്ടറിൽ വിവാഹവേഷത്തിൽ പോകുന്ന യുവാവിനെയും യുവതിയേയുമാണ് കാണുന്നത്.

എന്നാൽ, ഇന്ത്യാ ടൈംസ് അടക്കം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത് സ്ത്രീധന പ്രശ്നത്തിന്റെ പേരിൽ‌ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ ഒളിച്ചോടിപ്പോകുന്ന വരനും വധുവുമാണ് എന്നാണ്.

വീഡിയോ വൈറലായതിന് പിന്നാലെയാണ് അതിന് പിന്നിലെ കഥ ഇതാണ് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തെ കുറിച്ചുള്ള വലിയ ചർച്ചകളാണ് വീഡിയോ ഉയർത്തിയത്. ആ വധുവിനും വരനും എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

വീട്ടുകാരുടെ തീരുമാനം കേൾക്കാതെ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്ത യുവാവിനെ പലരും അഭിനന്ദിച്ചു. ഇന്ന് മിക്കവാറും ആളുകൾ വീട്ടുകാരുടെ വാക്ക് കേട്ട് സ്ത്രീധനത്തിന്റെ പിന്നാലെ പോയി തങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടികളെ ഉപേക്ഷിക്കാറുണ്ട്. അങ്ങനെയുള്ളവർ ഈ യുവാവിനെ കണ്ട് പഠിക്കണം എന്നും പലരും അഭിപ്രായപ്പെട്ടു.

ഇന്ത്യ എക്കാലവും നേരിടുന്ന സാമൂഹിക വിപത്തുകളിൽ ഒന്നാണ് സ്ത്രീധനം. നിരവധി സ്ത്രീകൾക്കാണ് ഇതിന്റെ പേരിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അതുപോലെ പീഡനം സഹിച്ച് മരിച്ചു ജീവിക്കുന്നവരും അനവധിയാണ്. എന്തായാലും, ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് പൂർണമായ സ്ഥിരീകരണമില്ലെങ്കിലും ആളുകൾ സ്ത്രീധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇത് കാരണമായിട്ടുണ്ട്.

#marriage #cancelled #because #dowry #disagreement #groom #elope #bride

Next TV

Related Stories
#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

Feb 24, 2024 11:32 PM

#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

സാദിക്കലി തങ്ങൾ മൂന്നാം സീറ്റ് ചോദിക്കാൻ വരുന്നതും പി സി ജോർജ്ജ് സുധാകരന്‍റെ പ്രയോഗം കേട്ട് ചിരിക്കുന്നതും എല്ലാം ട്രോളുകളായി...

Read More >>
#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

Feb 24, 2024 02:04 PM

#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റ് 50 ലക്ഷത്തോളം പേര്‍...

Read More >>
#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

Feb 23, 2024 08:40 PM

#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

ലോകമെമ്പാടും മീടൂ ആരോപണങ്ങൾ ഇപ്പോഴും ഉയരുന്ന വേളയിലാണ് നടി ഈ ആരോപണവുമായി...

Read More >>
#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

Feb 23, 2024 04:08 PM

#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

സ്പെയിനിൽ നിന്നുള്ള സൂമാ ഫ്രെയ്‍ൽ എന്ന യുവതിയാണ് ടിക്ടോക്കിൽ അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തി...

Read More >>
#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

Feb 23, 2024 12:55 PM

#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

ഷാർലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ്...

Read More >>
#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

Feb 22, 2024 10:50 AM

#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

2009 -ൽ വിവാഹമോചനം അനുവദിച്ചു. എന്നാൽ, ഇതിലൊക്കെ ആകെ നിരാശനായിത്തീർന്ന ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ്...

Read More >>
Top Stories