#glammyganga | അച്ഛന്‍ പട്ടിയെ പോലെ കല്ലെടുത്തെറിഞ്ഞ് ഓടിക്കും, അച്ഛനില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് ഗംഗ

#glammyganga | അച്ഛന്‍ പട്ടിയെ പോലെ കല്ലെടുത്തെറിഞ്ഞ് ഓടിക്കും, അച്ഛനില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് ഗംഗ
Feb 8, 2024 05:40 PM | By Athira V

സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗ്ലാമി താരമാകുന്നത്. ബ്യൂട്ടി ടിപ്‌സ് വീഡിയോകളാണ് ഗ്ലാമിയ്ക്ക് ഫോളോവേഴ്‌സിനെ നേടിക്കൊടുക്കുന്നത്. അതേസമയം തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ചുള്ള ഗ്ലാമി ഗംഗയുടെ തുറന്നു പറച്ചിലും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരിയ്‌ക്കൊപ്പം ക്യു ആന്റ് എ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ. 

ഗൗരി എന്നാണ് ഗംഗയുടെ സഹോദരിയുടെ പേര്. 23 വയസാണ് ഗൗരിയ്ക്ക്. തങ്ങള്‍ തമ്മില്‍ ഒന്നര വയസിന്റെ വ്യത്യാസമേയുള്ളൂവെന്നാണ് ഗംഗ പറയുന്നത്. സഹോദരി ഇന്‍ട്രോവെര്‍ട്ട് ആണെന്നും ഗംഗ പറയുന്നുണ്ട്. പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഗംഗയും ഗൗരിയും. തങ്ങളുടെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കുന്നുണ്ട്. മദ്യപനായിരുന്നു അച്ഛനില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് നേരത്തേയും ഗംഗ തുറന്ന് പറഞ്ഞിരുന്നു.

അച്ഛനില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ ഒരുമിച്ച് നേരിട്ടതിനെക്കുറിച്ചാണ് ഇരുവരോടും ആദ്യം ചോദിക്കുന്നത്. ചില വൈകുന്നേരങ്ങളില്‍ പട്ടിയെ ഓടിക്കുന്നത് പോലെ കല്ലെടുത്ത് എറിയുമായിരുന്നു ഞങ്ങളെ എന്നാണ് ഗൗരി പറയുന്നത്. ഞങ്ങള്‍ വീട്ടില്‍ നിന്നും ഓടി അപ്പച്ചിയുടെ വീട്ടിലൊക്കെയാകും പോയി നില്‍ക്കുകയെന്ന് ഗംഗ പറയുന്നു. മറ്റൊരു അനുഭവമായിരുന്നു ഗംഗയ്ക്ക് പറയാനുണ്ടായിരുന്നത്. 

ഞാനും അമ്മയും മാളും അച്ഛനും കൂടി രാവിലെ വിറകു വെട്ടാന്‍ പോയി. വലിയൊരു കാട്ടുക്കുന്നില് പോയാണ് വിറക് എടുക്കുന്നത്. അത് തലയില്‍ ചുമ്മന്നു കൊണ്ട് വന്ന് ശേഖരിക്കും. രാത്രി ആയപ്പോള്‍ അച്ഛന്‍ അടിച്ചു കിണ്ടിയായി വന്ന് ഈ വിറകെല്ലാം കൂട്ടിയിട്ട് കത്തിച്ചു. അതിലേക്ക് മാളുവിന്റെ പുസ്തകങ്ങള്‍ കൊണ്ടിട്ടു കത്തിക്കാന്‍ പോയി. മാളു തല കറങ്ങി വീണു. മാളു അന്ന് ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നു. അതിനാല്‍ മാളുവിന് സഹിക്കാന്‍ പറ്റിയില്ല. ഞാനായിരുന്നുവെങ്കില്‍ ചിരിച്ചേനെ എന്നാണ് ഗംഗ പറയുന്നത്. 

അച്ഛന്‍ വീട്ടില്‍ നിന്നും അടിച്ചിറക്കുമ്പോള്‍ ഞങ്ങള്‍ മരത്തിന്റെ പിന്നിലൊക്കെ പോയി ഒളിച്ചിരിക്കും. അതൊക്കെ മറക്കാനാകാത്ത അനുഭവങ്ങളാണെന്നും ഗംഗ പറയുന്നു. അതേസമയം, തനിക്ക് എല്ലാ കാര്യത്തിനും പിന്തുണ നല്‍കുന്നത് മാളുവാണ്. തന്നേക്കാളും പക്വതയുണ്ട്. ഞാന്‍ ഇമോഷണലി വേഗം ഹര്‍ട്ടാകുന്ന ആളാണെന്നും ഗംഗ വീഡിയോയില്‍ പറയുന്നുണ്ട്. 

മാളുവിന് കല്യാണത്തോട് താല്‍പര്യമില്ലെന്നാണ് ഗംഗ പറയുന്നത്. കല്യാണം എന്നാല്‍ അറപ്പും വെറുപ്പുമാണ്. പക്ഷെ ചിലപ്പോള്‍ എന്നേക്കാള്‍ നേരത്തെ കെട്ടും. അതാകും ട്വിസ്റ്റ് എന്നും ഗംഗ തമാശയായി പറയുന്നുണ്ട്.

തനിക്ക് കല്യാണത്തോട് താല്‍പര്യമില്ലെന്നാണ് അനിയത്തിയും പറയുന്നത്. ഇവള്‍ക്ക് ഇതുവരേയും റിലേഷന്‍ഷിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗംഗ പറയുന്നു. ജോലിയാണ് ഭാവി പ്ലാന്‍. അതിന് ശേഷമാണ് ബാക്കി പ്ലാനുകള്‍. യൂണിഫോം ജോബ് ആണ് താല്‍പര്യം നിലവില്‍ താല്‍പര്യമെന്ന് ഗൗരി പറയുന്നുണ്ട്. ഗൗരി ഇപ്പോള്‍ എസ്എസ് സി എക്‌സാമിനായി പഠിക്കുകയാണ്. 

അച്ഛനെ കണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. എനിക്ക് കാണണ്ട. ചിലപ്പോള്‍ ആദ്യം എന്റെ തല അടിച്ചു പൊളിക്കുമായിരിക്കും. അല്ലെങ്കില്‍ ഒരു കല്ലെങ്കിലും എടുത്തെറിയും. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഞാനിത് തമാശയായിട്ട് പറയുന്നതാണെന്ന് തോന്നും. പക്ഷെ അല്ല. നിങ്ങളിത് സ്ലോമോഷനില്‍ ഇട്ട് നോക്കിയാല്‍ മതിയാകും. ഏത് സമയവും എങ്ങനെ ഉപദ്രവിക്കാം എന്ന് ചിന്തിച്ച് നടക്കുന്ന മനുഷ്യനാണ്. എനിക്ക് കാണണ്ട. ഈ ജന്മം കാണണ്ട എന്നാണ് ഗംഗ പറയുന്നത്.

എല്ലാവരേയും പെട്ടെന്ന് വിശ്വസിക്കരുത് എന്നതാണ് ഗൗരി ഗംഗയ്ക്ക് നല്‍കുന്ന ഉപദേശം. എനിക്ക് ചുറ്റുമുള്ളവരെല്ലാം തരുന്ന ഉപദേശം അതാണ്. ഞാന്‍ എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കും. നാലിന്റെ അന്ന് ചതിച്ചേ എന്ന് പറഞ്ഞ് ഞാനിരുന്ന് കരയുമെന്ന് ഗംഗയും പറയുന്നുണ്ട്. അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്ന് പണ്ട് ചിന്തിച്ചിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ ആണെന്ന് കരുതി പലരും പണ്ട് ഒരുപാട് അധിക്ഷേപിച്ചിട്ടുണ്ട്. ആ സമയത്ത് ഒരുപാട് വിഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നും ഗംഗ പറയുന്നു.

#glammyganga #sister #answers #fan #questions #talks #about #their #father

Next TV

Related Stories
#nishasarang | ചതിക്കുന്നവന്റെ മുഖത്ത് നോക്കി തോറ്റത് നീയാണെന്ന് പറയണം; അർഹത ഇല്ലാത്തവര്‍ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും -നിഷ

Jan 17, 2025 12:48 PM

#nishasarang | ചതിക്കുന്നവന്റെ മുഖത്ത് നോക്കി തോറ്റത് നീയാണെന്ന് പറയണം; അർഹത ഇല്ലാത്തവര്‍ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും -നിഷ

എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി...

Read More >>
#ishaanikrishna | ദിയയെപോലെയല്ല, രഹസ്യമാക്കിയിട്ടില്ല പക്ഷെ സ്വകാര്യമാണ്, അർജുൻ വളരെ ....; ശ്രദ്ധനേടി ഇഷാനിയുടെ വ്ലോ​ഗ്

Jan 16, 2025 08:30 PM

#ishaanikrishna | ദിയയെപോലെയല്ല, രഹസ്യമാക്കിയിട്ടില്ല പക്ഷെ സ്വകാര്യമാണ്, അർജുൻ വളരെ ....; ശ്രദ്ധനേടി ഇഷാനിയുടെ വ്ലോ​ഗ്

കൃഷ്ണകുമാർ കുടുംബത്തിൽ അഭിനേത്രിയായി മലയാള സിനിമയിലേക്ക് ചുവടുവെച്ചത് അഹാനയാണെങ്കിലും സഹോദരി ദിയയാണ് സോഷ്യൽമീഡിയയിൽ എപ്പോഴും ലൈവായി...

Read More >>
#ichappeeakasreelekshmi | 'അവസാനം ഞങ്ങള്‍ കണ്ടുമുട്ടി! ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു...; പേളിയെക്കുറിച്ച്  ഇച്ചാപ്പി

Jan 15, 2025 05:01 PM

#ichappeeakasreelekshmi | 'അവസാനം ഞങ്ങള്‍ കണ്ടുമുട്ടി! ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു...; പേളിയെക്കുറിച്ച് ഇച്ചാപ്പി

പേളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും രണ്ട് കൊച്ചു മാലാഖമാരായ നിലയെയും നിറ്റാരയെയും കണ്ടുമുട്ടിയതില്‍ ഞാന്‍...

Read More >>
#Dabzee | 'സ്‌നേഹത്തിനും പിന്തുണക്കും നന്ദി, വീണ്ടും കാണാം'; ആരാധകരെ ഞെട്ടിച്ച് ഡാബ്‌സിയുടെ പ്രഖ്യാപനം

Jan 14, 2025 09:58 AM

#Dabzee | 'സ്‌നേഹത്തിനും പിന്തുണക്കും നന്ദി, വീണ്ടും കാണാം'; ആരാധകരെ ഞെട്ടിച്ച് ഡാബ്‌സിയുടെ പ്രഖ്യാപനം

വ്യക്തിപരമായ വളര്‍ച്ചയ്ക്കും ക്രിയേറ്റിവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഇടവേളയെടുക്കുന്നുവെന്നാണ് ഡാബ്‌സി സമൂഹമാധ്യമങ്ങളില്‍...

Read More >>
#DiyaKrishna | ഞങ്ങളുടെ കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് മനസ്സിലായി! വിശേഷ വാര്‍ത്തയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് ദിയ കൃഷ്ണ

Jan 11, 2025 01:55 PM

#DiyaKrishna | ഞങ്ങളുടെ കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് മനസ്സിലായി! വിശേഷ വാര്‍ത്തയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് ദിയ കൃഷ്ണ

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ദിയ പങ്കുവെച്ച ഒരു സ്‌ക്രീന്‍ഷോട്ടില്‍ തന്റെ പുതിയ സന്തോഷം...

Read More >>
Top Stories