ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ തരംഗമായ സീരിയലുകളില്‍ ഒന്നാണ് സാന്ത്വനം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചുസമയം കൊണ്ടാണ് എല്ലാവരുടെയും ഇഷ്ട സീരിയലായി മാറിയത്.
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സാന്ത്വനത്തില്‍ നടി ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സാന്ത്വനത്തിലെ ശ്രീദേവിയും, ബാലനും, കുഞ്ഞനിയന്മാരുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചത്.
അഭിനയ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് സാന്ത്വനം താരങ്ങള്‍.ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം മിക്കവരും എത്തിയിരുന്നു.
അതേസമയം സാന്ത്വനത്തില്‍ കണ്ണന്‍ എന്ന കഥാപാത്രമായി എത്തുന്ന താരമാണ് അച്ചു സുഗന്ദ്. അച്ചുവിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാന്ത്വനത്തിലെ തന്റെ കൊച്ചേടത്തിയുമൊത്തുളള ഒരു ചിത്രമാണ് കണ്ണന്‍ പങ്കുവെച്ചത്.
പരമ്പരയില്‍ ഇപ്പോള്‍ അഞ്ജലിയും ഹരിയും തമ്മിലുളള വിവാഹത്തെ കുറിച്ചുളള എപ്പിസോഡുകളാണ് നടക്കുന്നത്.അച്ചു സുഗന്ദ് പങ്കുവെച്ച പുതിയ ചിത്രം കണ്ട് കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയും അണിഞ്ഞുകൊണ്ടാണ് കണ്ണനൊപ്പം അഞ്ജലി ചിത്രത്തിലുളളത്. അച്ചുവിന്റെ ചിത്രത്തിന് പിന്നാലെ സാന്ത്വനത്തില്‍ അഞ്ജലിയായി അഭിനയിക്കുന്ന ഗോപികയും കമന്റുമായി എത്തിയിരുന്നു.
കുഞ്ഞനിയാ എന്നാണ് ഗോപിക കുറിച്ചിരിക്കുന്നത്. സാന്ത്വനത്തില്‍ കൂടപിറപ്പുകള്‍ക്ക് അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.
Santhvanam is one of the recent waves of serials among the Malayalee audience. The series, which started airing on Asianet, soon became everyone's favorite series