തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും ഒരുപാട് ആരാധകര്‍ ഉള്ള നായികയാണ് സമാന്ത .സാമന്ത അക്കിനേനിയും നാഗചൈതന്യയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹിതരായത്. വിവാഹത്തിന് ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു.ഇപ്പോൾ നാഗചൈതന്യയുടെ ആദ്യഭാര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ഒരു ഷോയില്‍ ആണ് താരം ഭർത്താവിനെക്കുറിച്ചുള്ള ഒരു രസകരമായ രഹസ്യം പുറത്തുവിട്ടത്.സത്യത്തിൽ തലയിണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ എന്നാണ് സാമന്ത പറയുന്നത്. വിവാഹശേഷമാണെങ്കിലും ഒന്നു ചുംബിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് അവതാരകയായ ലക്ഷ്മി മച്ചു ചോദിച്ചത്. ഇതിൽ പലതിനും മൗനമായിരുന്നു താരത്തിന്റെ മറുപടി.
ഷോയിൽ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ സാമന്ത നിശബ്ദതയായി നിന്നു . വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമിൽ മാറിയ മൂന്നു കാര്യങ്ങൾ പറയുക എന്നതായിരുന്നു അടുത്ത ചോദ്യം അതിനും മറുപടി പറഞ്ഞില്ല സാമന്തയോട് നിങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ആവശ്യപ്പെട്ടപ്പോള്‍ ഇതോടെയാണ് തലയിണയെക്കുറിച്ച് താരം പറഞ്ഞത്. ഇതിലൂടെ ഒരുപാട് കാര്യങ്ങൾ താൻ പറഞ്ഞു എന്നാണ് സാമന്ത വ്യക്തമാക്കിയത്
Samantha Akineni and Nagachaitanya got married after a long love affair