ആരുമറിയാതെ ഒരു കല്യാണം ;വിവാഹ വാര്‍ത്തകളെ കുറിച്ചു താരം

ആരുമറിയാതെ ഒരു കല്യാണം ;വിവാഹ വാര്‍ത്തകളെ കുറിച്ചു താരം
Oct 4, 2021 09:49 PM | By Truevision Admin

ബിഗ്‌ ബോസ്സ് റിയാലിറ്റി ഷോയിലൂടെ ജനപ്രീയനായ താരമാണ് ഷിയാസ് കരീം. . ബിഗ് ബോസിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ച താരം ഇപ്പോള്‍ സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.

പരിപാടിയിലെ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.

വീട്ടിലെത്തിയ ഉടനെ ബിഗ് ബോസ് ആണോ സ്റ്റാര്‍ മാജിക് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ഷിയാസിന്റെ വീട്ടുകാരോട് ചോദിച്ച് കൊണ്ടാണ് ലക്ഷ്മി തുടങ്ങിയത്.


എല്ലാവരും ഒറ്റ സ്വരത്തില്‍ സ്റ്റാര്‍ മാജിക് എന്നാണ് പറഞ്ഞത്. ബിഗ് ബോസ് കുറച്ച് കൂടി ലൈവാണ്. സ്റ്റാര്‍ മാജിക് എന്ന് പറയുമ്പോള്‍ കുറച്ച് കൂടി രസമാണ്. ഗെയിമുകളും മറ്റുമൊക്കെ ഒരു വേദിയില്‍ നടക്കുന്നതാണല്ലോന്ന് ഷിയാസും പറയുന്നു.

വീട്ടില്‍ ഒരു പണിയും എടുപ്പിക്കാതിരുന്ന ഷിയാസ് ബിഗ് ബോസില്‍ പോയി അടിക്കുന്നതും വാരുന്നതുമൊക്കെ കണ്ടപ്പോള്‍ തന്റെ നെഞ്ച് തകര്‍ന്ന് പോയെന്നാണ് ഉമ്മ പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ പോയിക്കോളാന്‍ എപ്പോഴും ഞാന്‍ അവനോട് പറയുമെന്നും ഷിയാസിന്റെ ഉമ്മ പറയുന്നു.

അടുത്തതായി ലക്ഷ്മി ഷിയാസിന്റെ ബെഡ് റൂം പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.വിവാഹിതനാണോ എന്ന അവതാരകയുടെ ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്ന് ഷിയാസ് പറയുന്നു. ഉമ്മ കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ കിട്ടിയില്ല.


ഉമ്മാനെ നോക്കുന്ന നല്ലൊരു കുട്ടിയെ വേണമെന്നാണ് ഷിയാസ് പറയുന്നത്. ഞങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച് പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെയാണ് മകന് വേണ്ടി നോക്കുന്നതെന്ന് ഉമ്മയും പറയുന്നു.

ലവ് മ്യാരേജ് വേണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം.കുഞ്ഞാലി മരക്കാര്‍ ഇറങ്ങി കഴിയുമ്പോള്‍ ഷിയാസിന്റെ റേഞ്ച് മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാന്‍.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്ന് കൂടി ഉമ്മ വ്യക്തമാക്കുന്നു. അതേ സമയം എന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് സൂചിപ്പിച്ചു.

Shias Kareem is a popular actor through the Bigg Boss reality show. . The actor, who starred in the Marakkar Arabian Sea Lion after Bigg Boss, is currently appearing on Star Magic Television

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-