സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകരിൽ ഒരാളായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയും ഗായികയുമൊക്കെയാണ് താരം .
ഇപ്പോഴിതാ തന്‍റെ ഒരു പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മിയിപ്പോൾ. വലതുകയ്യിൽ ടാറ്റൂ ചെയ്ത സന്തോഷമാണ് താരം പങ്കുവച്ചത്. 'ഒടുവിൽ ഇന്ന് ഞാൻ സൂചിയോടുള്ള പേടി മറികടന്നു, ആദ്യമായി ഞാൻ ടാറ്റൂ ചെയ്തു'- ലക്ഷ്‍മി നക്ഷത്ര കുറിച്ചു.'രക്തപരിശോധനയ്‌ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്.
സൂചികളെ ഞാൻ ഭയപ്പെടുന്നു, ഏറ്റവും വലിയ ആഗ്രഹം വർഷങ്ങളോളം വേണ്ടെന്നു വച്ചു. ഒടുവിൽ അതിനെ മറികടക്കാൻ ഞാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ മനോഹരമായ പച്ചകുത്തി', ലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കനിംഗം ഫോണ്ടിലാണ് 'നക്ഷത്ര' എന്ന പേര് പച്ചകുത്തിയിരിക്കുന്നത്. വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഫോണ്ടിലെത്തിച്ചതെന്നും തന്നെ ഇന്നത്തെ നിലയിൽ താരമാക്കിയവർക്കാണ് ടാറ്റു സമർപ്പിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.
അടുത്തിടെ സ്ക്രീനിലെത്തിയിട്ട് 14 വർഷമായതിന്‍റെ സന്തോഷം ലക്ഷ്‍മി ആരാധകരുമായി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള തരം, എല്ലാവർക്കും നന്ദിയറിയിച്ച് എത്തിയിരുന്നു.
Lakshmi Nakshatra has become one of the most beloved presenters of Malayalees through the reality show Star Magic. The actor is a radio jockey and singer