ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഇഷ്ട്ട നായികയായതാണ് അനു ഇമ്മാനുവൽ . ആദ്യ ചിത്രം ജയറാം നായകനായ സ്വപ്ന സഞ്ചാരി എന്ന ഹിറ്റ് സിനിമയാണ്.ജയറാമിന്റെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം തന്നെ താരത്തിന് ആദ്യ സിനിമയിൽ ലഭിച്ചു. വളരെ മോഡേൺ ആയ താരത്തിന്റെ ഫോട്ടോഷൂട്ടെല്ലാം സോഷ്യൽ മീഡിയകളിൽ വൈറല് ആയിരുന്നു.ആരും ആഗ്രഹിക്കുന്നത് പോലെ തന്നെ ദുൽഖർ ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെടുകയും കുറച്ചു ദിവസം അഭിനയിക്കുകയും ചെയ്തു എന്നാൽ ആ ചിത്രത്തില്‍ നിന്നും താരം പിന്മാറി . മലയാളത്തിൽ നിന്നു മാറി തമിഴ് തെലുങ്ക് ഭാഷകളിലേക്ക് ചേക്കേറിയ താരം ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ചു .
വളരെയധികം മോഡേൺ ആയി സോഷ്യൽ മീഡിയയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാറുള്ള താരത്തിന് നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് താരത്തിന് കിട്ടാറുള്ളത്.
നട്ട പാതിരായ്ക്ക് ചായ കുടിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തതിനു ഏറെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി.ഗ്ലാമർ ആയി അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് പാന്റ് ഇടാൻ മറന്നു പോയോ തുടങ്ങിയ തരത്തിലുള്ള കമന്റുകളായിരുന്നു പോസ്റ്റിനു കിട്ടിയിരുന്നത്.
താൻ എന്ത് ധരിക്കണമെന്നു താനാണ് തീരുമാനിക്കേണ്ടതെന്നു അനു തന്റെ അഭിമുഖങ്ങളില്ലെല്ലാം താരം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
എന്നാൽ ഫോട്ടോയുടെ കംമെന്റിനുള്ള മറുപടികളൊന്നും താരം കൊടുത്തിട്ടില്ല. കണ്ടില്ല എന്ന മട്ടിലാണ് താരം ഇതിനെ നോക്കി കാണുന്നത്. മലയാളത്തിൽ ഇനി സിനിമകൾ ചെയ്യില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.
എന്നാൽ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാനി, അല്ലു അർജുൻ, വിശാൽ, റാഷി ഖന്ന, നാഗ ചൈതന്യ, ശിവ കാർത്തികേയൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിക്കാനും താരത്തിന് സാധിച്ചു
Anu Emmanuel is the favorite heroine of Malayalam cinema through the movie Action Hero Biju. The first film was Jayaram starrer Swapna Sanchari