'ഇതെനിക്ക് എക്സ്ട്രാ സ്പെഷ്യൽ പടമാണ്'; ഭാവനയെ ചേർത്തുപിടിച്ച് മഞ്ജു വാര്യർ; 'അനോമി'ക്ക് ഗംഭീര പിന്തുണ

'ഇതെനിക്ക് എക്സ്ട്രാ സ്പെഷ്യൽ പടമാണ്'; ഭാവനയെ ചേർത്തുപിടിച്ച് മഞ്ജു വാര്യർ; 'അനോമി'ക്ക് ഗംഭീര പിന്തുണ
Feb 9, 2026 03:50 PM | By Krishnapriya S R

(moviemax.in) നടി ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ 'അനോമി' തിയേറ്ററുകളിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയുടെ റിലീസിന് മുന്നോടിയായി ഭാവനയെ നേരിട്ടെത്തി കണ്ട മഞ്ജു, ചിത്രം തനിക്ക് ഏറെ സ്പെഷ്യൽ ആണെന്ന് പറയുകയും ഭാവനയെ ചേർത്തുപിടിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തു.

തങ്ങൾക്ക് പ്രൊമോഷന് സൂപ്പർസ്റ്റാർസ് ഒന്നുമില്ലെന്ന് ഭാവന തമാശരൂപേണ പറഞ്ഞപ്പോൾ, 'സിനിമ തന്നെയാണ് സൂപ്പർസ്റ്റാർ' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ചിത്രത്തിലെ കണ്ടന്റും മേക്കിംഗും ഗംഭീരമാണെന്നും റിയാസ് എന്ന നവാഗത സംവിധായകന്റെ സിനിമയാണെന്ന് തോന്നിക്കാത്ത വിധം മനോഹരമായാണ് 'അനോമി' ഒരുക്കിയിരിക്കുന്നതെന്നും മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു.

വർഷങ്ങളായുള്ള ആഴത്തിലുള്ള സൗഹൃദമാണ് മഞ്ജുവും ഭാവനയും തമ്മിലുള്ളത്. ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഈ ചിത്രത്തിന് പിന്നിൽ നടിയുടെ പ്രൊഡക്ഷൻ ഇൻവോൾവ്മെന്റ് കൂടിയുണ്ടെന്നത് സിനിമയെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നു.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ട്രെയിലറിലെ ഭാവനയുടെ ലുക്കിനെയും പ്രകടനത്തെയും മഞ്ജു നേരത്തെ തന്നെ പ്രശംസിച്ചിരുന്നു.

സിനിമ തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കണമെന്നും ഒരു മികച്ച സിനിമാറ്റിക് അനുഭവം ചിത്രം സമ്മാനിക്കുമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ എന്തായാലും ഇഷ്ടമാവും.

നമ്മള്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സ് ഇഷ്ടപ്പെടാറില്ലേ, അങ്ങനെയൊരു എലമെന്റ് അനോമിയിലും ഉണ്ട്. എന്തായാലും നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയസന്‍സായിരിക്കും ചിത്രം. സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

നാളുകള്‍ക്ക് ശേഷമാണ് താന്‍ ഇങ്ങനെയൊരു വേദിയിലേക്ക് എത്തിയതെന്നും അന്ന് ഭാവന പറഞ്ഞിരുന്നു.അവസാനനിമിഷമാണ് താന്‍ ഈ ചിത്രത്തിന്റെ പ്രൊഡക്ഷനിലേക്ക് എത്തിയതെന്നും ഭാവന പറഞ്ഞിരുന്നു.

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം. അവര്‍ അതിനകം ചെയ്ത വര്‍ക്കില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ടായിരുന്നു. തുടക്കത്തില്‍ നടിയായി മാത്രമാണ് ഞാന്‍ അനോമിയിലേക്ക് വന്നത്.

സിജെ റോയ് ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന കാര്യത്തിനെക്കുറിച്ചുള്ള സംശയങ്ങളും ഭാവന തീര്‍ത്തിരുന്നു. 2025 ലാണ് അദ്ദേഹം ഈ ചിത്രവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അന്ന് ഞാനും ഇതിന്റെ ഭാഗമായിരുന്നു.

പനോരമയും, ടി സീരീസും നിര്‍മ്മാതാക്കളായി വന്നപ്പോള്‍ അവര്‍ക്ക് വലിയ ഷെയര്‍ ആവശ്യമായി വന്നു. ആ സമയത്താണ് റോയ് സാര്‍ പിന്‍വാങ്ങുന്നത്.

Content Highlight: Manju Warrier embraces Bhavana

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News