---
title: "'സഹോദരസ്നേഹം രക്തബന്ധമാണ്, പക്ഷേ പ്രണയം അങ്ങനെയല്ല'; തന്റെ പ്രണയത്തെക്കുറിച്ച് മൃണാൾ താക്കൂർ മനസ്സ് തുറക്കുന്നു"
english_title: "Mrinal Thakur opens up about his love life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341032/mrinal-thakur-opens-up-about-his-love-life"
published_at: "2026-02-09T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698991efd992b_Mrinal_Thakur_opens_up_about_his_love_life.jpg"
keywords: []
---

# 'സഹോദരസ്നേഹം രക്തബന്ധമാണ്, പക്ഷേ പ്രണയം അങ്ങനെയല്ല'; തന്റെ പ്രണയത്തെക്കുറിച്ച് മൃണാൾ താക്കൂർ മനസ്സ് തുറക്കുന്നു

> **Lead Summary:** **[**പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ഹൃദ്യമായ നിരീക്ഷണവുമായി തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ. പ്രണയമെന്നാൽ പരസ്പരം 'റീ-പാരന്റിങ്ങ്' ചെയ്യുന്ന ഒന്നാണെന്നാണ് താരം പറയുന്നത്. പ്രണയബന്ധത്തിലുള്ളവർ ഒരു കുഞ്ഞിനെയെന്ന പോലെ പരസ്പരം സംരക്ഷിക്കുകയും വളർത്തി വലുതാക്കുകയുമാണ് ചെയ്യേണ്ടതെന്ന് മൃണാൾ വ്യക്തമാക്കുന്നു.

## Article Content

**[**പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ഹൃദ്യമായ നിരീക്ഷണവുമായി തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ. പ്രണയമെന്നാൽ പരസ്പരം 'റീ-പാരന്റിങ്ങ്' ചെയ്യുന്ന ഒന്നാണെന്നാണ് താരം പറയുന്നത്. പ്രണയബന്ധത്തിലുള്ളവർ ഒരു കുഞ്ഞിനെയെന്ന പോലെ പരസ്പരം സംരക്ഷിക്കുകയും വളർത്തി വലുതാക്കുകയുമാണ് ചെയ്യേണ്ടതെന്ന് മൃണാൾ വ്യക്തമാക്കുന്നു.

> "പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്‌നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്‌നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല. നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്‌നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ സ്ഥാനമുണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ എത്തുന്ന നിമിഷങ്ങളുണ്ടാകും." മൃണാൾ താക്കൂർ പറയുന്നു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/341032/mrinal-thakur-opens-up-about-his-love-life)