---
title: "'ബിജു മേനോന്റെ പേര് പറയാൻ എനിക്ക് ഭയമില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തൽ"
english_title: "'I am not afraid to say Biju Menon's name'; B. Unnikrishnan's revelation shocks the film world"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341026/i-am-not-afraid-to-say-biju-menons-name-b-unnikrishnans-revelation-shocks-the-film-world"
published_at: "2026-02-09T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69898e3650703_B._Unnikrishnans_revelation_shocks_the_film_world.jpg"
keywords: []
---

# 'ബിജു മേനോന്റെ പേര് പറയാൻ എനിക്ക് ഭയമില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തൽ

> **Lead Summary:** **[**സിനിമാ ലൊക്കേഷനുകളിൽ ചിത്രീകരണം വൈകുന്നതിന് പ്രധാന കാരണം അഭിനേതാക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. പ്രമുഖ നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞ് കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

## Article Content

**[**സിനിമാ ലൊക്കേഷനുകളിൽ ചിത്രീകരണം വൈകുന്നതിന് പ്രധാന കാരണം അഭിനേതാക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. പ്രമുഖ നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞ് കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കരാർ പ്രകാരം സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ബിജു മേനോൻ പങ്കെടുത്തില്ല. താരത്തിന്റെ ഈ നിസ്സഹകരണം കാരണം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബി. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ബിജു മേനോനെപ്പോലെയുള്ള താരങ്ങളുടെ പേര് പറയാൻ തനിക്ക് മടിയോ പേടിയോ ഇല്ലെന്നും, സിനിമയോടുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൊക്കേഷനുകളിൽ കൃത്യസമയത്ത് താരങ്ങൾ എത്താത്തത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

അടുത്തിടെ ഇറങ്ങിയ ജീത്തു ജോസഫിന്റെ സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ജീത്തു ജോസഫായിരുന്നു വലതുവശത്തെ കള്ളൻ സംവിധാനം ചെയ്‍തത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341026/i-am-not-afraid-to-say-biju-menons-name-b-unnikrishnans-revelation-shocks-the-film-world)