മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. ടെലിവിഷൻ മേഖലയിലൂടെയാണ് പേർളി മാണി മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപാട് റിയാലിറ്റി ഷോ അവതരിപ്പിച്ചത് പേർളി മാണി ആയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടാണ് ഇവർ ശ്രദ്ധനേടുന്നത്.
പിന്നീട് മലയാളസിനിമയിലും ഇവർ താരമായി. ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം ഇവർ ചെയ്തു. സിനിമയിൽ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ഇവർ തിളങ്ങിയതാണ്. മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു ഇവർ.
ബിഗ് ബോസ് പരിപാടിയിലൂടെ തന്നെ പരിചയപ്പെട്ട ശ്രീനിഷ് അരവിന്ദ് ആണ് പേർളി മാണിയുടെ ഭർത്താവ്. ഇരുവരും ഇപ്പോൾ അവരുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ പേർളി ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്.
എന്നാൽ കുറേ ദിവസങ്ങളായി ചിത്രങ്ങൾക്ക് താഴെ വരുന്നത് മുഴുവൻ നെഗറ്റീവ് കമൻറുകൾ ആണ്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആണ് പല കമൻറുകളും വന്നുകൊണ്ടിരുന്നത്. ഇപ്പോൾ വളരെ മോശമായി കമൻറ് ഇട്ട ഒരു വ്യക്തിയുടെ ഫോട്ടോ സഹിതമാണ് പേർളി പങ്കുവെച്ചിരിക്കുന്നത്.
“നിങ്ങൾ ആയിരുന്നു എൻറെ സ്ഥാനത്ത് എങ്കിൽ എങ്ങനെ നിങ്ങൾ പ്രതികരിക്കും? എനിക്ക് ഇയാളുടെ ദേഷ്യമൊന്നുമില്ല, ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാണ്. സത്യമായിട്ടും എനിക്ക് എന്തു പറയണമെന്ന് അറിയില്ല, എന്നെ ഒന്ന് സഹായിക്കണം” – ഇതായിരുന്നു പേർളി മാണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ ക്യാപ്ഷൻ.
എന്തായാലും താരത്തിന് പിന്തുണയുമായി കുറച്ചുപേരെങ്കിലും എത്തുന്നുണ്ട് എന്നത് ആശ്വാസകരമായ ഒരു കാര്യമാണ്.ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് പേർളി മാണി. അതിനുശേഷം മറ്റൊരു പോസ്റ്റ് കൂടി താരം ഇട്ടു. “അതുപോട്ടെ, ഞാനത് വിട്ടു” എന്ന് ഒറ്റവരിയിൽ ആയിരുന്നു താരം കുറിച്ചത്.
Pearly Mani is one of the most beloved stars of Layals. Pearly Mani is noticed in Malayalam through the field of television. Pearly Mani presented a favorite reality show for Malayalees