സോഷ്യൽമീഡിയ ഏറ്റെടുത്ത 'ഗുലാബി ഷരാ'ര എന്ന ഗാനത്തിന് കുട്ടികളോടൊത്ത് നൃത്തം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. ഫിറ്റ്നസ് ട്രെയിനർ കാജൽ അസുദനിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
https://www.instagram.com/reel/C0ez3egyAX9/?utm_source=ig_web_copy_link
അധ്യാപികയും വിദ്യാർത്ഥികളും ക്ലാസ് മുറിക്ക് മുന്നിൽ പാട്ടിന് നൃത്തം ചെയ്യുന്നു. സാരിയുടുത്തായിരുന്നു ഫിസിക്സ് ടീച്ചറുടെ നൃത്തം.
വിദ്യാർത്ഥികൾ യൂണിഫോമിലാണ്. മൂന്ന് ദിവസം മുമ്പാണ് വീഡിയോ ഷെയർ ചെയ്തത്. അതിനുശേഷം, 3.4 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. നിരവധി പേർ കമന്റ് ചെയ്തു. ഇങ്ങനെയുള്ള അധ്യാപകരാണ് കുട്ടികൾക്ക് വേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു.
#Teacher #dance #with #Gulabi #Sharara #along #with #students #video #viral