---
title: "#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?"
english_title: "#BaahubaliParatha #If #you #eat #two #you #will #get #gift #of #one #lakh #free #paratha  #rest #your #life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168211/baahubaliparatha-if-you-eat-two-you-will-get-gift-of-one-lakh-free-paratha-rest-your-life"
published_at: "2023-12-10T11:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657559fc17c07_paratha.jpg"
keywords: []
---

# #BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

> **Lead Summary:** **ഇ**ന്ത്യയിലെ ഓരോ വീട്ടിലും കാണും ഒരു പറാത്ത പ്രേമി. നോർത്ത് ഇന്ത്യയിൽ പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ ഇത് മിക്കവാറും ഉണ്ടാവാറുമുണ്ട്. ജയ്പൂരിലെ ഒരു ഭക്ഷണശാല അടുത്തിടെ അത്തരം പറാത്ത പ്രേമികൾക്ക് വേണ്ടി ഒരു വൻ പരീക്ഷണത്തിന് തന്നെ ഒരുങ്ങി. 32 ഇഞ്ച് വരുന്ന രണ്ട് പറാത്ത ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു.

## Article Content

**ഇ**ന്ത്യയിലെ ഓരോ വീട്ടിലും കാണും ഒരു പറാത്ത പ്രേമി. നോർത്ത് ഇന്ത്യയിൽ പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ ഇത് മിക്കവാറും ഉണ്ടാവാറുമുണ്ട്. ജയ്പൂരിലെ ഒരു ഭക്ഷണശാല അടുത്തിടെ അത്തരം പറാത്ത പ്രേമികൾക്ക് വേണ്ടി ഒരു വൻ പരീക്ഷണത്തിന് തന്നെ ഒരുങ്ങി. 32 ഇഞ്ച് വരുന്ന രണ്ട് പറാത്ത ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പറാത്തയാണ് ഇത് എന്നാണ് കണക്കാക്കുന്നത്. ജയ്പൂർ പറാത്ത ജംഗ്ഷൻ എന്നാണ് ഈ ഭീമൻ പറാത്ത നിർമ്മിച്ച കടയുടെ പേര്,

ജയ്പൂരിലെ ന്യൂ സംഗനേർ റോഡിലാണ് ഈ പറാത്തക്കട. പറാത്തയുടെ വലിപ്പം കണ്ട് ആളുകൾ അമ്പരന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇവിടെ ഈ 32 ഇഞ്ച് പറാത്ത കൂടാതെ 18 ഇഞ്ച് പറാത്തകളും ലഭിക്കും. കൂടാതെ, 74 തരം വ്യത്യസ്ത തരം പറാത്തകളും ഇവിടെ ലഭിക്കും.

ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന 32 ഇഞ്ച് പറാത്തകൾ കഴിച്ചാൽ മാത്രമാണ് സമ്മാനം കിട്ടുക. മൂന്നുതരം ചട്ട്നി, റെയ്ത്ത, പച്ചക്കറി, അച്ചാർ എന്നിവയും ഈ പറാത്തക്കൊപ്പം ലഭിക്കും. റെസ്റ്റോറന്റിലെ ജീവനക്കാർ പറയുന്നത് ഈ പറാത്ത എട്ട് പേർക്ക് കഴിക്കാൻ ഉള്ളത്രയും ഉണ്ട് എന്നാണ്.

32 ഇഞ്ച് വരുന്ന ഈ രണ്ട് പറാത്തകൾ കഴിച്ച് തീർക്കുന്നവർക്ക് പ്രതിഫലത്തോടൊപ്പം തന്നെ ജീവിതകാലം മുഴുവനും ഈ കടയിൽ നിന്നും സൗജന്യമായി പറാത്ത കഴിക്കാനുള്ള അവസരവും കിട്ടും. പലരും ഈ പറാത്ത കഴിക്കാൻ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വന്നുവെങ്കിലും എല്ലാവരും പകുതി കഴിച്ച് മുന്നോട്ട് പോകാൻ പറ്റാതെ പിന്മാറുകയായിരുന്നു എന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168211/baahubaliparatha-if-you-eat-two-you-will-get-gift-of-one-lakh-free-paratha-rest-your-life)