#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ
Dec 10, 2023 11:12 AM | By Susmitha Surendran

അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോൾ പ്രയാസമാണ്.

ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്.

ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്.

വീഡിയോയിൽ ഒരു യുവാവ് നാല് സ്ത്രീകളുമായി അ​ഗ്നിക്ക് വലം വയ്ക്കുന്നതാണ് കാണുന്നത്. നാലുപേരും വിവാഹവേഷത്തിൽ തന്നെയാണ്. നാലുപേരുടെ കഴുത്തിലും ഹാരവും കാണാം.

യുവാവ് പുഞ്ചിരിയോടെയാണ് അ​ഗ്നിക്ക് വലം വയ്ക്കുന്നത്. ഒരു പന്തലിലാണ് ഇത് നടക്കുന്നത്. ചുറ്റുമുള്ളവർ പൂക്കളെറിഞ്ഞ് ഇവരെ ആശീർവദിക്കുന്നുമുണ്ട്.

https://twitter.com/i/status/1732631706002399548

തീർന്നില്ല പ്രദക്ഷിണം പൂർത്തിയാകുമ്പോൾ നാലു യുവതികളും യുവാവിന്റെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. ഏതായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.

എന്നാൽ, ഇത് യഥാർത്ഥ വിവാഹമല്ല. വെറും റീലിന് വേണ്ടി മാത്രം കാട്ടിക്കൂട്ടുന്നതാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.

ഒപ്പം ഒരാൾ പറഞ്ഞത് റീലിന് വേണ്ടി ഓരോന്ന് കാണിക്കുമ്പോൾ ശരിക്കും വിവാഹത്തിന് ഏത് ദിശയിലാണോ വലം വയ്ക്കുന്നത് അതുപോലും മറന്നു പോയി എന്നാണ്.

ഏതായാലും, ആളുകൾ ഈ വിവാഹത്തെ വെറും കോമഡിയായിട്ടാണ് കണ്ടിരിക്കുന്നത്. ലൈക്കിനും ഷെയറിനും വേണ്ടി എന്തെല്ലാമാണ് ആളുകൾ കാണിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ ചോദിക്കുന്നത്.

#Youngman #marrying #four #people #together #same #video #viral

Next TV

Related Stories
#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

Feb 24, 2024 11:32 PM

#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

സാദിക്കലി തങ്ങൾ മൂന്നാം സീറ്റ് ചോദിക്കാൻ വരുന്നതും പി സി ജോർജ്ജ് സുധാകരന്‍റെ പ്രയോഗം കേട്ട് ചിരിക്കുന്നതും എല്ലാം ട്രോളുകളായി...

Read More >>
#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

Feb 24, 2024 02:04 PM

#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റ് 50 ലക്ഷത്തോളം പേര്‍...

Read More >>
#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

Feb 23, 2024 08:40 PM

#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

ലോകമെമ്പാടും മീടൂ ആരോപണങ്ങൾ ഇപ്പോഴും ഉയരുന്ന വേളയിലാണ് നടി ഈ ആരോപണവുമായി...

Read More >>
#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

Feb 23, 2024 04:08 PM

#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

സ്പെയിനിൽ നിന്നുള്ള സൂമാ ഫ്രെയ്‍ൽ എന്ന യുവതിയാണ് ടിക്ടോക്കിൽ അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തി...

Read More >>
#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

Feb 23, 2024 12:55 PM

#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

ഷാർലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ്...

Read More >>
#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

Feb 22, 2024 10:50 AM

#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

2009 -ൽ വിവാഹമോചനം അനുവദിച്ചു. എന്നാൽ, ഇതിലൊക്കെ ആകെ നിരാശനായിത്തീർന്ന ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ്...

Read More >>
Top Stories