ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതരാണ്. ആറോളം യുട്യൂബ് ചാനലുകളാണ് ബഷീറിന്റെ കുടുംബത്തിനുള്ളത്. അതിൽ മൂന്ന് ചാനലുകൾക്ക് പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്. ബിഗ് ബോസ് മുതലാണ് ബഷീറിനും കുടുംബത്തിനും ആരാധകരുണ്ടായി തുടങ്ങിയത്. ഫാമിലി വ്ലോഗേഴ്സാണെങ്കിൽ കൂടിയും ഷോർട്ട് ഫിലിമുകളും വെബ്സീരിസുകളും ട്രാവൽ വ്ലോഗുകളും ചലഞ്ച്, പ്രാങ്ക് വീഡിയോകളുമെല്ലാം ബഷീറിന്റെയും ഭാര്യമാരുടെയും ചാനലുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.
തങ്ങളുടെ യുട്യൂബ് ചാനലുകളെ സീരിയസായി കണ്ട് വീഡിയോ കണ്ടന്റുകൾക്ക് നല്ല ഔട്ട്പുട്ട് കൊണ്ടുവരുന്നതിനായി പുത്തൻ ക്യാമറയും സംവിധാനങ്ങളും വരെ അടുത്തിടെ ബഷീറും കുടുംബവും വാങ്ങിയിരുന്നു. ഇപ്പോഴിതാ ബഷീർ സ്വന്തം ചാനലിൽ പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളുടെ വീടിന്റെ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ ശവശരീരം കണ്ടെത്തിയതിനെ കുറിച്ചാണ് ബഷീറിന്റെ വീഡിയോ.
വെളുത്ത തുണിയിൽ പൊതിഞ്ഞ ഡെഡ് ബോഡി ആദ്യം കണ്ടത് മഷൂറയായിരുന്നു. ആരോ കോളിങ് ബെല്ല് അടിച്ചതിൻ പ്രകാരമാണ് പ്രധാന വാതിൽ തുറന്ന് മഷൂറ വരാന്തയിലേക്ക് എത്തിയത്. ഡെഡ് ബോഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്തു കണ്ടതും മഷൂറ നിലവിളിച്ചുകൊണ്ട് വീടിനകത്തേക്ക് ഓടി. പിന്നാലെ സുഹാനയാണ് എന്താണ് നടക്കുന്നതെന്ന് അറിയാൻ മഷൂറയ്ക്കൊപ്പം വാരന്തയിലേക്ക് വന്നത്.
ഒറ്റ നോട്ടം മാത്രം നോക്കിയ സുഹാന മക്കളെയും മഷൂറയേയും കൂട്ടി അകത്തേക്ക് പോയി പിന്നീട് വാതിൽ തുറന്നതേയില്ല. സുഹാനയും മഷൂറയും കണ്ടുപേടിച്ച വെളുത്ത തുണിയിൽ പൊതിഞ്ഞ ശവശരീരം എന്ന് തോന്നിപ്പിക്കുന്ന വസ്തു യഥാർത്ഥത്തിൽ ശവശരീരമായിരുന്നില്ല. അത് ബഷീർ ഭാര്യമാരെ പ്രാങ്ക് ചെയ്യാനായി ഒപ്പിച്ച ഒരു ഡെഡി ബോഡി ഡെമ്മിയായിരുന്നു .
പുതിയ ഷോർട്ട് ഫിലിമിന്റെ ഷൂട്ടിന് വേണ്ടി പ്രോപ്പർട്ടി വാങ്ങാനായി സുഹൃത്തിനൊപ്പം പോയപ്പോഴാണ് ഇങ്ങനൊരു ഡെഡ് ബോഡി പ്രാങ്ക് ഭാര്യമാരെ പേടിപ്പിക്കാനായി ചെയ്താലോയെന്ന ആലോചന ബഷീറിന് വന്നത്. അതിനായി ഡെഡ് ബോഡി ഡെമ്മിയുമായി കൂട്ടുകാരനൊപ്പം വീട്ടിലെത്തിയ ബഷീർ ക്യാമറയടക്കം മതിലിന് മുകളിൽ ആരും കാണാത്ത തരത്തിൽ സെറ്റ് ചെയ്ത് ഡെഡ് ബോഡിയും വരാന്തയിൽ ഉപേക്ഷിച്ച് ചുമരിൽ മറഞ്ഞ് നിന്നു.
കോളിങ് ബെല്ല് അമർത്തിയതും ബഷീർ തന്നെയായിരുന്നു. ബഷീർ തമാശ ഉദ്ദേശിച്ചാണ് പ്രാങ്കാണെങ്കിലും സുഹാനയ്ക്കും മഷൂറയ്ക്കും ആ പ്രാങ്ക് ഒരു വലിയ ഷോക്കായിരുന്നു. യഥാർത്ഥത്തിൽ അത് ശവശരീരമാണെന്ന് തന്നെയാണ് സുഹാനയും മഷൂറയും ധരിച്ചത്. ഡെഡ് ബോഡി കണ്ടയുടൻ മഷൂറയും സുഹാനയും ബഷീറിനെ മാറി മാറി വിളിച്ചെങ്കിലും ബഷീർ ഫോൺ കോൾ എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഭയം ഇരുവർക്കും ഉണ്ടായി.
പേടിച്ച് അരണ്ട മഷൂറ മാംഗ്ലൂരുള്ള മാതാപിതാക്കളെ വിളിച്ച് വരെ വിവരം പറഞ്ഞു. എല്ലാത്തിനും ശേഷം പ്രാങ്കാണെന്ന് ബഷീർ പറഞ്ഞെങ്കിലും സുഹാനയ്ക്കും മഷൂറയ്ക്കും ആ പേടിയിൽ നിന്നും പുറത്തേക്ക് വരാനോ പ്രാങ്കായി ഉൾക്കൊണ്ട് ചിരിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കലും ഇത്തരം പ്രാങ്കുകൾ താൻ സപ്പോർട്ട് ചെയ്യില്ലെന്നും ബഷീർ ഡെഡ് ബോഡി വെച്ച് കാണിച്ചത് മോശമായി പോയിയെന്നുമാണ് മഷൂറ പറഞ്ഞത്.
ഒന്നര വർഷത്തിന് ശേഷമാണ് ബഷീർ ഒരു പ്രാങ്ക് വീഡിയോയുമായി എത്തുന്നത്. താരത്തിന്റെ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. ഇത്തരം പ്രാങ്ക് ചെയ്ത് പേടിപ്പിക്കരുത് ഭാവിയിൽ അതൊരു ട്രോമയായി അവരിലുണ്ടാകുമെന്നാണ് ചിലർ ബഷീറിനോട് കമന്റുകളിലൂടെ പറഞ്ഞത്.
പാവം മഷൂറയുടെ വിറയൽ മാറിയിട്ടില്ല. അസുഖം ഒന്നും വരാതിരിക്കട്ടെ, ഇത്തരത്തിലുള്ള പ്രാങ്ക് ഒന്നും ചെയ്യല്ലേ... ചെറിയ പ്രാങ്കുകൾ കൊടുത്താൽ മതി. മഷൂറയും കുഞ്ഞുമൊക്കെ വല്ലാതെ ഭയന്നു, അവർ പോലീസിനെ വിളിച്ചിരുന്നെങ്കിൽ കളി കാര്യമായാനെ എന്നിങ്ങനെയാണ് കമന്റുകൾ. വീഡിയോ ഓഫ് ചെയ്തശേഷം ബഷീറിന് എന്ത് സംഭവിച്ചുവെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന തരത്തിലും കമന്റുകളുണ്ട്. വല്ലാത്തൊരു പ്രാങ്ക് ആയിരുന്നതുകൊണ്ട് തന്നെ പേടിച്ചതിന്റെ അമർഷം മുഴുവൻ മഷൂറയുടെ മുഖത്തുണ്ടായിരുന്നു.
#basheerbashi #started #his #pranks #latest #video #goes #viral