(moviemax.in) കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീൽ മലയാളത്തിന് ഉൾപ്പടെ സമ്മാനിച്ച സൂപ്പർ സ്റ്റാർ ആണ് യാഷ്. മുൻപ് പല മാസ് സിനിമകളിലും യാഷ് നായകനായി എത്തിയിട്ടുണ്ടെങ്കിലും കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് അദ്ദേഹത്തെ ഒരു പാൻ- ഇന്ത്യൻ സ്റ്റാർ എന്ന ലെവലിലേക്ക് വാർത്തെടുത്തത്.
അതുകൊണ്ട് തന്നെ യാഷിന്റെ പുതിയ സിനിമ ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഉൾപ്പടെ ഉള്ളവർ. ഈ അവസരത്തിൽ ചർച്ചയാകുകയാണ് 'യാഷ് 19'. യാഷിന്റെ സിനിമാ കരിയറിലെ 19മത്തെ ചിത്രമാണിത്.
ഏറെ നാളുകളായി ഇതേചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങുകയാണ് യാഷും കൂട്ടരും. ചിത്രത്തിന്റെ വൻ അപ്ഡേറ്റ് ഡിസംബർ 8ന് പ്രഖ്യാപിക്കും.
രാവിലെ 9.55ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. കഴിഞ്ഞ ഏതാനും ദിവസമായി യാഷ് പങ്കുവച്ച ചില ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. പിന്നാലെയാണ് യാഷ് 19ന്റെ പ്രഖ്യാപനം ആണെന്ന് താരം അറിയിച്ചത്.
ഇതിന് പിന്നാലെ ഏത് സിനിമയാണ് വരാൻ പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. മുൻപ് വന്ന പല അഭ്യൂഹങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. അതിൽ പ്രധാനമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ യാഷ് ചിത്രം.
ഈ വർഷം ഏപ്രിലിൽ ആണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമ വരുന്നെന്ന വാർത്തകൾ വന്നത്. ഗീതു പറഞ്ഞ ആശയത്തോട് യാഷ് തൃപ്തനാണെന്നായിരുന്നു അന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്.
ഈ സിനിമയുടെ അനൗൺസ്മെന്റ് ആണ് വരാൻ പോകുന്നതെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. അതേസമയം, കെജിഎഫ് 3 പ്രഖ്യാപനം ആണെന്നും പറയുന്നവരുണ്ട്. കെജിഎഫിന് ഒരു മൂന്നാം ഭാഗം ഉണ്ടെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
#third #coming #RockyBhai #GeethuMohandas #film #Yash19 #update