#wedding | വിവാഹച്ചടങ്ങുകൾക്കിടെ വധു കാമുകനൊപ്പം പോയി; വിവാഹിതനാകാതെ വീട്ടിലേക്ക് തിരികെ പോവില്ലെന്ന് വരൻ; പിന്നാലെ ട്വിസ്റ്റ് !

#wedding | വിവാഹച്ചടങ്ങുകൾക്കിടെ വധു കാമുകനൊപ്പം പോയി; വിവാഹിതനാകാതെ വീട്ടിലേക്ക് തിരികെ പോവില്ലെന്ന് വരൻ; പിന്നാലെ ട്വിസ്റ്റ് !
Dec 2, 2023 04:08 PM | By MITHRA K P

(moviemax.in) ബിഹാറിലെ ഭഗൽപൂരിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഒളിച്ചോടി. വധു ഒളിച്ചോടിയതോടെ വിവാഹത്തിനെത്തിയ അതിഥികൾ എല്ലാവരും മടങ്ങിപ്പോയെങ്കിലും വരനും കൂട്ടരും മടങ്ങിപ്പോകാൻ തയാറായില്ല.

മറ്റൊരു വിവാഹം കഴിച്ച് വധുവിനോടൊപ്പം മാത്രമേ ഇനി മടക്കമൊള്ളൂവെന്ന തീരുമാനത്തിൽ തന്നെ വരനും സുഹൃത്തുക്കളും ഉറച്ച് നിന്നു.

ഇതോടെ പ്രതിസന്ധിയിലായ വരൻറെ ബന്ധുക്കൾ വിവാഹത്തിനെത്തിയ മറ്റൊരു പെൺകുട്ടിയുമായി അതേ വിവാഹ വേദിയിൽ വച്ച് വിവാഹം നടത്തി.

നവംബർ 27 നായിരുന്നു സംഭവം. ഭഗൽപൂർ ജില്ലയിലെ കജ്‌റൈലിയിൽ താമസിക്കുന്ന പദ്ദു ഷായുടെ മകൻ പ്രകാശ് ഷായുടെ വിവാഹമാണ് ഇത്തരത്തിൽ ട്വിസ്റ്റുകൾ നിറഞ്ഞത്.

സൻഹൂലയിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രകാശ് ഷായുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ഇരു വീട്ടുകാരും ചടങ്ങുകൾക്കായി എത്തുകയും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു.

വധുവും വരനും പരസ്പരം മാല അണിയിക്കുകയും പിന്നാലെ വിവാഹ ചിത്രങ്ങളും എടുത്തു. പക്ഷേ, വധുവിൻറെ മനസ്സിൽ എന്താണന്ന് മാത്രം ആർക്കും പിടികിട്ടിയില്ല.

ഒടുവിൽ, മംഗളസൂത്രം, സിന്ദൂരം എന്നിവ ഉൾപ്പെടുന്ന മറ്റ് പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായി അവൾ തൻറെ തീരുമാനം നടപ്പാക്കി. ഇരുവീട്ടുകാരും നോക്കി നിൽക്കെ കാമുകനൊപ്പം വിവാഹ പന്തലിൽ നിന്നും വധു ഇറങ്ങിപ്പോയി.

അതോടെ വരനും വീട്ടുകാരും രോഷാകൂലരായി. വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ അവർ മടങ്ങിപ്പോകാൻ തയ്യാറാകാതെ വിവാഹ പന്തലിൽ തന്നെ നിന്നു.

ഒടുവിൽ കഹൽഗാവിൽ നിന്നുള്ള ഒരു പെൺകുട്ടിയെ അതെ വിവാഹ പന്തിലിൽ വച്ച് വരൻറെ വീട്ടുകാർ കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു.

അവരും സമ്മതം മൂളിയതോടെ തൊട്ടടുത്തുള്ള നാഥ്‌നഗറിലെ മനസ്‌കമന നാഥ് ക്ഷേത്രത്തിൽ വച്ച് അന്ന് തന്നെ ഇരുവരും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിൻറെ രേഖകൾ രജിസ്ട്രേഷനായി എത്തിച്ചു.

#During #wedding #ceremonies #bride #lover #groom #return #home #getting #married #followed #twist

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup