#VIRAL | ഓടുന്ന ട്രെയിനില്‍ ഒരു വിവാഹാഘോഷം, വിവാഹം കളറാക്കി യാത്രക്കാരും; വീഡിയോ വൈറല്‍

#VIRAL  | ഓടുന്ന ട്രെയിനില്‍ ഒരു വിവാഹാഘോഷം, വിവാഹം കളറാക്കി യാത്രക്കാരും; വീഡിയോ വൈറല്‍
Dec 1, 2023 01:39 PM | By Kavya N

ആരാധനാലയങ്ങളില്‍ നിന്ന് വിവാഹം ഓഡിറ്റോറിയങ്ങളിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല. എന്നാല്‍, ഇന്ന് വിവാഹങ്ങള്‍ ഓഡിറ്റോറിയങ്ങളില്‍ നിന്നും വെളിയിലേക്ക് ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പണമുള്ളവര്‍ രാജ്യത്തിന് പുറത്തേക്ക് വിവാഹാഘോഷങ്ങള്‍ മാറ്റുമ്പോള്‍ മറ്റ് ചിലര്‍ വിവാഹങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റുന്നു.

ഇപ്പോള്‍ ഇതാ ട്രെയിനില്‍ വച്ച് നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.അവിസ്മരണീയമായ മുഹൂര്‍ത്തത്തിന് ആരാധനാലയങ്ങളോ അലങ്കരിച്ച വിവാഹ വേദികളോ ആവശ്യമില്ലെന്നും വിവാഹം എവിടെയാണോ അവിടം സ്വര്‍ഗ്ഗമാണെന്നും തെളിയിക്കുന്നതായിരുന്നു വീഡിയോ. ഓടുന്ന ട്രെയിനിലെ ഒരു കമ്പാര്‍ട്ട്മെന്‍റിലുള്ള എല്ലാവരും തന്നെ ആ വിവാദവേദി സമ്പന്നമാക്കി. യുവതിയുടെ തലയില്‍ വരന്‍ സിന്ദൂരമണിയിച്ചു.

FOR VIDEO : https://www.instagram.com/reel/C0EBdKJru_P/?utm_source=ig_embed&utm_campaign=loading

പിന്നാലെ താലി ചാര്‍ത്തി ഇരുവരും പരസ്പരം മാലകള്‍ കൈമാറി. കൂടി നിന്നവര്‍ ആര്‍പ്പുവിളികളുമായി ദമ്പതികള്‍ക്കൊപ്പം നിന്നു.എന്നാല്‍, ട്രെയിനില്‍ വച്ച് വിവാഹം കഴിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് വരനും വധുവും ട്രെയിനില്‍ കയറിയത്. അസൻസോൾ - ജാസിദിഹ് ട്രെയിനിലാണ് ഈ അത്യപൂര്‍വ്വ വിവാഹാഘോഷം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിലര്‍ പ്രണയവിവാഹമാണെന്നും ഓളിച്ചോടിയുള്ള വിവാഹമാണെന്നും കമെന്റുകൾ ചെയ്തു. “മൾട്ടി പർപ്പസ് ഇന്ത്യൻ റെയിൽവേ,” എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഓടുന്ന ട്രെയിനിൽ വെച്ച് വിവാഹിതരാകാൻ ദമ്പതികൾക്ക് കഴിയുമ്പോൾ പിന്നെ എന്തിനാണ് വിവാഹമോചനത്തിന് കോടതിയെ സമീപിക്കേണ്ടത്. വിവാഹമോചനം, വിവാഹം പോലെ എളുപ്പമാക്കുക അല്ലെങ്കിൽ കഠിനമാക്കുക.' മറ്റൊരാള്‍ കുറിച്ചു.

#wedding #ceremony #moving #train #passengers #celebrating #marriage #video #viral

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories