#manjushamartin | ദൈവം തന്നാൽ സ്വീകരിക്കും; പക്ഷെ....തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജുഷ

#manjushamartin | ദൈവം തന്നാൽ സ്വീകരിക്കും; പക്ഷെ....തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജുഷ
Nov 23, 2023 09:20 PM | By Athira V

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പ്രായഭേദമന്യേ നിരവധി ആരാധകരാണ് സാന്ത്വനത്തിന് ഉള്ളത്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അങ്ങനെ സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രമായാണ് മഞ്ജുഷ എത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് മഞ്ജുഷ. 

ടിക് ടോക്കിലെ വൈറൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ മഞ്ജുഷ പിന്നീട് ഇൻസ്റ്റാഗ്രാം റിലീസിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. പിന്നീടായിരുന്നു സാന്ത്വനത്തിലേക്ക് എത്തിയത്. സീരിയൽ അഭിനയത്തിനിടയിലും വ്ലോഗും മറ്റുമായി സജീവമാണ് താരം. അതിനിടെ എൽഎൽബിയും നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ തനിക്ക് കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് വാചാലയാവുകയാണ് മഞ്ജുഷ.


കുടുംബത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും എന്തും ചെയ്യുമ്പോഴും കുടുംബത്തെ കൂടി പരിഗണിച്ചു മാത്രമേ ചെയ്യാറുള്ളൂവെന്നും മഞ്ജുഷ പറയുന്നു. ഇടുന്ന വസ്ത്രത്തിലായാലും ചെയ്യുന്ന കഥാപാത്രത്തിന്റെ കാര്യത്തിലാണെങ്കിലും വീട്ടുകാരുടെ ഇഷ്ടം കൂടി പരിഗണിക്കാറുണ്ടെന്നും നടി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജുഷ. 

'ഫാമിലി ആണ് എന്റെ ഫസ്റ്റ് പ്രയോറിറ്റി. എന്ത് ചെയ്താലും എനിക്ക് എന്റെ വീട്ടുകാരുടെ അഭിപ്രായത്തിനും സ്‌പേസ് കൊടുക്കണം. എന്റെ ചേച്ചി ആയാലും അമ്മ ആയാലും ഈ ഫീൽഡ് ഇഷ്ടമില്ലാത്ത ആളുകളാണ്. അവർ അപ്പോൾ സമ്മതിക്കണമെങ്കിൽ പല കാര്യങ്ങളിലും അവരെയും പരിഗണിച്ചു ചെയ്യണം.


ഞാൻ ഇടുന്ന വസ്ത്രമായാലും എനിക്ക് വരുന്ന വേഷമായാലും ഓവർ ഇന്റിമസി സീനായാലും ഗ്ലാമറസ് വേഷമായാലുമൊക്കെ ചിലതൊക്കെ എനിക്ക് ചെയ്താൽ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും എന്റെ ഫാമിലിക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യാറുണ്ട്,' 'കാരണം അവർ കാരണമാണ് ഞാൻ ഇന്നിവിടെ എത്തിനിൽക്കുന്നത് അപ്പോൾ അവർക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യേണ്ടി വരും.

അതല്ലാതെ നോക്കിയാൽ എന്റെ പപ്പ വളരെ സപ്പോർട്ടീവാണ്. സീരിയൽ ലൊക്കേഷനിലായാലും എവിടെ ആയാലും പപ്പ ഉണ്ടാകും. റീൽസുകളൊക്കെ എടുത്ത് തരുന്നത് പപ്പയാണ്. ചേച്ചിയാണ് വിമർശക. കുറ്റങ്ങളൊക്കെ പറയാറുള്ളത് ചേച്ചിയാണ്. ഈ അഭിമുഖം കണ്ട് പോലും അഭിപ്രായം പറയും. അതുപോലെ അമ്മയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നയാൾ. അതുകൊണ്ട് തന്നെ വീട്ടുകാരില്ലെങ്കിൽ എനിക്ക് പറ്റില്ല,' മഞ്ജുഷ പറഞ്ഞു.


'ഇന്നത്തെ ജനറേഷനിലുള്ളവരെ പോലെയല്ല ഞാനും ചേച്ചിയും ജീവിക്കുന്നത്. അങ്ങനെ ജീവിക്കാൻ നിന്നാൽ അത് ചിലപ്പോൾ ഫാമിലിയെ വേദനിപ്പിക്കുന്ന പോലെയാകും. അതുകൊണ്ട് നമ്മുടെ ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കുകയാണ്. അവർ സന്തോഷത്തോടെ ഇരിക്കട്ടെ എന്നോർക്കും,' മഞ്ജുഷ കൂട്ടിച്ചേർത്തു. വിവാഹത്തെക്കുറിച്ചും പങ്കാളിയെ കുറിച്ചുള്ള തന്റെ കോൺസെപ്റ്റിനെ കുറിച്ചും മഞ്ജുഷ സംസാരിച്ചു.

'പണ്ടൊക്കെ എനിക്ക് ഒരുപാട് കോൺസെപ്റ്റുകൾ ഉണ്ടായിരുന്നു. ആറടി പൊക്കം വേണമെന്നൊക്കെ ആയിരുന്നു. അറേഞ്ചഡ് ആയാലും ലവ് മാര്യേജ് ആയാലും ഹൈറ്റ് നോക്കണം എന്നെനിക്ക് ഉണ്ടായിരുന്നു. ഞങ്ങളുടെ ഫാമിലി മുഴുവൻ ചെറിയ മനുഷ്യരാണ്. അതുകൊണ്ട് എനിക്ക് വന്ന ഒരു ആഗ്രഹമാണ്. ദൈവം തന്നാൽ സ്വീകരിക്കും. പക്ഷെ ഇപ്പോൾ മൈൻഡ് മാറിയിട്ടുണ്ട്,'

'കോടതിയിലൊക്കെ പോയി പലരുടെയും ജീവിതവും കേസുമൊക്കെ കണ്ടപ്പോൾ മനസിലായി ഹൈറ്റോ, വെയിറ്റൊ പഠിപ്പോ സമ്പാദ്യമോ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന്. മനസുകൾ തമ്മിൽ ചേർന്നില്ലെങ്കിൽ, പങ്കാളിയുടെ സ്വഭാവം നല്ലതല്ലെങ്കിൽ തീർന്നു. അതുകൊണ്ട് എന്നെ മനസിലാക്കാൻ കഴിയുന്ന അങ്ങോട്ടും ഇങ്ങോട്ടും പറ്റിക്കാത്ത ജെനുവിന് നിൽക്കുന്ന ഒരാൾ വേണമെന്നേ ആഗ്രഹമുള്ളൂ. ദുശീലമൊന്നും ഉണ്ടാകരുത്,' മഞ്ജുഷ മാർട്ടിൻ പറഞ്ഞു. 

#God #will #accept #it #But #manjushamartin #opensup #about #partner

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories










News Roundup