#manojkumar | സഞ്ജു നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ? -മനോജ് കുമാർ

#manojkumar | സഞ്ജു നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ? -മനോജ് കുമാർ
Nov 20, 2023 01:12 PM | By Athira V

ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയവാളുകളിൽ നിന്നും വ്യക്തമാണ്. ഈ അവസരത്തിൽ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

സഞ്ജു നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ? വെറുതെ ചിന്തിച്ച് പോവുന്നു. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ. സാരമില്ലെന്നും മനോജ് കുമാർ കുറിക്കുന്നു.

സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. “മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം ലോകകപ്പ് ഫൈനലിലെ അവസാന 10 ഓവറില്‍ നമ്പര്‍ വണ്‍ ട്വന്റി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. എന്നാല്‍ ടീം അത്രത്തോളം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയം ദയനീയമായ പരാജയപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഇതോടെ സഞ്ജു സാംസണിന് പകരം സൂര്യകുമാറിനെ ടീമിലെടുത്ത മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി എത്തുകയാണ് ആരാധകര്‍.

അഹമ്മദാബാദിലെ കലാശപ്പോരില്‍ ഒരു ബൗണ്ടറി മാത്രമാണ് സൂര്യകുമാറിന് അടിക്കാനായത്. 28 പന്തില്‍ നിന്ന് നേടിയത് 18 റണ്‍സ്. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

#actor #manojkumar #support #over #sanjusamson

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup