മുന്‍ ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകയെ കയറി പിടിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ശേഷം പോലീസ് വിട്ടയച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് അഖില്‍ മാരാരുടെ പോസ്റ്റ്.

‘തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേര്‍ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ-എന്നാണ് സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി വരുന്നത്. പിന്തുണയും വിമര്‍ശനും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.
ഇത് ആത്മപ്രശംസയായി പോയല്ലോ, ഉള്ള വില കളയല്ലേ എന്നിങ്ങനെയാണ് വിമര്‍ശനം. അതേസമയം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന സുരേഷ് ഗോപിക്ക് എതിരായ കേസില്‍ കഴമ്പില്ലെന്ന് പൊലിസിന്റെ വിലയിരുത്തല്‍ വന്നിരിക്കുന്നത്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ല. അടുത്ത ബുധനാഴ്ച്ച കേസിന്റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിക്കും.
കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ കോഴിക്കോട്ട നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മാധ്യമപ്രവര്‍ത്തകയോട് അങ്ങനെ പെരുമാറിയ സാഹചര്യവും അന്നുണ്ടായ സംഭവങ്ങളും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.
അതെസമയം അത്യാധുനിക സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലായിരുന്നു ചോദ്യംചെയ്യല്‍ പുരോഗമിച്ചത്. ബുധനാഴ്ച 12 മണിയോടെയാണ് സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരായത്.180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍, റിക്കോര്‍ഡിങ് ക്യാമറ എന്നിവയാണ് മുറിയില്‍ സജ്ജീകരിച്ചത്.
നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ പകര്‍ത്താനും സൂക്ഷിച്ചുവയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്. വിവാദ സംഭവങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പോലീസ് സംവിധാനമാണിത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.സിഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. കമ്മീഷണര്‍ രാജ് പാല്‍ മീണ ഡിസിപി കെ. ബൈജു എസിപി ബിജു രാജ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ഉമേഷ് ബാബു എന്നിവരും സ്റ്റേഷനിലുണ്ടായരന്നു
#In #future #let #photo #commented #two #people #who #won #when #they #tried #lose #Akhilmarar