#viral | വാലില്‍ പിടിച്ചപ്പോള്‍ പത്തി വിടര്‍ത്തി ഉയര്‍ന്ന് പൊങ്ങി രാജവെമ്പാല, വീഡിയോ

#viral | വാലില്‍ പിടിച്ചപ്പോള്‍ പത്തി വിടര്‍ത്തി ഉയര്‍ന്ന് പൊങ്ങി രാജവെമ്പാല, വീഡിയോ
Nov 15, 2023 03:47 PM | By Susmitha Surendran

അപകടകാരികളും അല്ലാത്തതുമായ വിവിധ പാമ്പുകളുടെ ആവാസ കേന്ദ്രമാണ് നമ്മുടെ നാട്. വൈവിധ്യമുള്ള പാമ്പുകളും അവയുടെ എണ്ണത്തിലെ വര്‍ദ്ധനവും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളും സാധാരണമാക്കുന്നു. പല പാമ്പുകളും നിരുപദ്രവകാരികളും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നവരുമാണെങ്കിലും, ഇവയ്ക്കിടയിലെ അപകടകാരികളായ വിഷ ജീവികളെ ഭയപ്പെട്ടേ മതിയാകൂ.

പലപ്പോഴും അപ്രതീക്ഷിത സമയത്തായിരിക്കും ഇവയുടെ ആക്രമണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഭയപ്പെടുത്തുന്നതും എന്നാൽ കണ്ണിമ ചിമ്മാതേ കാണേണ്ടതുമാണ്. സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ insta_dada_n.s എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഒരു ചെറിയ മുറിക്കുള്ളിൽ കിടക്കുന്ന രാജവെമ്പാലയെ ഒരാൾ പിടികൂടാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒരു കോൽ ഉപയോഗിച്ച് ഇയാൾ പാമ്പിന്‍റെ വാലില്‍ തട്ടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

https://www.instagram.com/reel/CxV9E6UISBY/?utm_source=ig_embed&utm_campaign=loading

തുടർന്ന് പാമ്പിന്‍റെ വാലിൽ പിടിച്ച് അതിനെ പുറത്തേക്കെടുക്കാൻ ശ്രമം നടത്തുന്നു. അതിനായി അയാൾ കുനിഞ്ഞ് പാമ്പിന്‍റെ വാലിൽ പിടിച്ചതും തീർത്തും അപ്രതീക്ഷിതമായി അകത്ത് നിന്നും പാമ്പ് പത്തി വിടർത്തി അയാളുടെ മുഖത്തിന് നേരെ വരുന്നു.

ഭാഗ്യവശാൽ അയാൾക്ക് വളരെ വേഗത്തിൽ പിന്നോട്ട് മാറാൻ സാധിച്ചതിനാൽ പാമ്പിന്‍റെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടാന്‍ കഴിഞ്ഞു.

അത് ഏറ്റവും മാരകമായ വിഷമുള്ള പാമ്പുകളിലൊന്നായ രാജവെമ്പാലയായിരുന്നു. പത്തി വിടർത്തി ഉയരത്തിൽ പൊങ്ങി നിന്ന പാമ്പ് ഇനി ആരെങ്കിലും വരാനുണ്ടോ എന്ന മട്ടിൽ ഏതാനും സെക്കൻഡുകളും അതേ നിൽപ്പ് തുടരുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നു.

പാമ്പിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന മറ്റൊരു സംഭവത്തിന്‍റെ വീഡിയോയും ഏതാനും നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഒരാൾ നിലത്ത് കിടക്കുന്ന മൂർഖൻ പാമ്പിന് നേരെ വെടിയുതിർക്കുന്നതും വെടിയേൽക്കാതിരുന്ന പാമ്പ് അയാൾക്ക് നേരെ പത്തി വിടർത്തി ചീറ്റുന്നതുമായിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്.

#kingcobra #opened #tail #floatedup #video #fear #filtering #out!

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories