കല്യാണം കഴിക്കാന്‍ പ്രായം ആയി ;ഷോ കണ്ടുതുടങ്ങിയ പ്രണയം ലിബിന്റെ വിശേഷങ്ങള്‍

കല്യാണം കഴിക്കാന്‍ പ്രായം ആയി ;ഷോ കണ്ടുതുടങ്ങിയ പ്രണയം ലിബിന്റെ വിശേഷങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള സംഗീതപ്രേമികളുടെ ഇഷ്ട്ട റിയാലിറ്റി ഷോ ആയിരുന്നു സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ. ഗ്രാന്‍ഡ് ഫിനാലെ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വന്നത് കൊണ്ട് നീണ്ട് പോവുകയായിരുന്നു.

ഒടുവില്‍ ഈ ലോക്ഡൗണ്‍ നാളുകളില്‍ തന്നെ ഷോ അവസാനിച്ചു. പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ലിബിന്‍ സ്‌കറിയ ആയിരുന്നു ഒന്നാം സ്ഥാനം നേടിയെടുത്തത്.ലിബിന്റെ വിജയം വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഏറ്റെടുത്തത്.

ഇപ്പോഴിതാ ലിബിന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞിരിക്കുന്നത്. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി എത്തിയതായിരുന്നു താരം.

ലിബിന് വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ആയോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം പറയുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിവാഹ വിശേഷങ്ങള്‍ ലിബിന്‍ പങ്കുവെച്ചത്.

എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായമൊക്കെ ആയി. എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്.


ഞങ്ങളെ രണ്ടുപേരെയും കണ്ടാല്‍ പ്രായം തീരെ പറയില്ല എന്ന് എല്ലാവരും പറയും. അതുകൊണ്ടു തന്നെ എല്ലാവരും എന്നോട് ചോദിക്കും എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന്. ആക്ച്വലി എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായം ആയി എന്നതാണ് സത്യം.

സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ ആദ്യം ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍ ആളുകള്‍ കരുതിയത് അത് പുതിയ ആല്‍ബത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലുള്ള രംഗങ്ങള്‍ ആണെന്നാണ്. പക്ഷെ പിന്നെ പിന്നെ ആണ് എല്ലാവര്‍ക്കും മനസിലായി അത് യഥാര്‍ഥ വിവാഹമാണെന്ന്.

ഒരുപാട് അനുഗ്രഹവും ആശംസകളും ഞങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചു. സരിഗമപയ്ക്ക് ശേഷം കുറെ റെക്കോര്‍ഡിങ്സ് ഉണ്ട്. പിന്നെ പാടിയ സിനിമകള്‍ വരാനുമുണ്ട്. ഒരു ബാന്‍ഡ് ലൈന്‍ അപ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള പരിപാടി ഒക്കെയായി മുന്‍പോട്ട് പോകുന്നു.

പിന്നെ സ്വന്തമായി കമ്പോസ് ചെയ്ത ഒരു ആല്‍ബം വരുന്ന ഞായറാഴ്ച റിലീസ് ചെയ്യും . ലോക്ഡൗണും കാര്യങ്ങളും ഒക്കെ തീര്‍ച്ചയായും സംഗീത യാത്രയെ ബാധിച്ചു. നമ്മുടെ ലൈഫില്‍ എല്ലാ കാര്യങ്ങളെയും ബാധിച്ചിട്ടുണ്ട്.

സരിഗമപയ്ക്ക് ശേഷം വിദേശങ്ങളില്‍ ഒക്കെ നല്ല ഷോ കളും കാര്യങ്ങളും ഒക്കെ കിട്ടേണ്ട സമയം ആണ്. പക്ഷെ അതിനെയൊക്കെ നന്നായി ബാധിച്ചു.


എങ്കിലും ഈ അവസ്ഥയിലും കിട്ടുന്ന അവസരങ്ങളെ നന്ദിയോടെയാണ് കാണുന്നത്.പ്രണയം ആരംഭിച്ചതെങ്ങനെയാണെന്നുള്ള ചോദ്യത്തിനും ലിബിന്‍ കൃത്യമായി ഉത്തരം പറഞ്ഞിരിക്കുകയാണ്.

സരിഗമപയില്‍ എന്റെ പാട്ടുകള്‍ ഒന്നും തെരേസ കാണാറില്ലായിരുന്നു. അവളുടെ മമ്മി ആയിരുന്നു സരിഗമപയുടെ സ്ഥിരം പ്രേക്ഷക. എന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിട്ട് ഇത് ആരാണ് എന്ന് അറിയാന്‍ വേണ്ടിയാണ് സരിഗമപ കാണുന്നതും എന്നെ അറിയുന്നതും.

ഇന്റര്‍വ്യൂയിലെ എന്റെ സ്വഭാവം, ആറ്റിട്യൂട്, മാനറിസം അതൊക്കെ കണ്ട് ആണ് ഇഷ്ടം ആയതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. തെരേസയുടെ ഒരു സുഹൃത്തുവഴിയാണ് എന്റെ നമ്പര്‍ അവള്‍ക്ക് ലഭിക്കുന്നത്അങ്ങനെ ആശംസകള്‍ അറിയിക്കാനായിട്ടാണ് ഞങ്ങള്‍ പരസ്പരം കോണ്ടാക്റ്റ് ചെയ്യുന്നത്.

പിന്നെ പയ്യെ പയ്യെ സൗഹൃദം ആവുകയും, പ്രണയത്തിലേക്ക് കടക്കുകയും ആയിരുന്നു. അപ്പോള്‍ തന്നെ ഇഷ്ടത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. അങ്ങനെ ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ചു ഉറപ്പിക്കുച്ചു.

അതിന്റെ ഇടയില്‍ ആണ് അവള്‍ക്ക് ഹൈക്കോടതിയില്‍ ജോലി കിട്ടിയത്. അങ്ങനെ രണ്ടുപേരുടെയും ജോലിയുടെ ഭാഗം ആയി എറണാകുളത്തു ഒരുമിച്ചു നില്‍ക്കാമല്ലോ എന്ന് കരുതിയാണ് പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

അല്ലെങ്കില്‍ ഒരു പക്ഷെ വിവാഹം നീണ്ടു പോയേനെ എന്നും ലിബിന്‍ പറയുന്നു.

Sarigamapa was a favorite reality show of Malayalam music lovers and was telecast on Sea Kerala. The grand finale had been decided earlier but with the arrival of Corona it was getting longer

Next TV

Related Stories
'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

Sep 15, 2025 02:58 PM

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ...

Read More >>
പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

Sep 14, 2025 09:09 PM

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല...

Read More >>
'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

Sep 14, 2025 02:21 PM

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ...

Read More >>
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

Sep 13, 2025 05:00 PM

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും...

Read More >>
നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

Sep 13, 2025 03:15 PM

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall