ഗൂഗിള്‍മാപ്പ് പണി പറ്റിച്ചു ;കാമുകിയെ കാണാനായി കൊച്ചുകാമുകന്‍ ചെന്ന് പെട്ടത് പോലീസിന് മുന്നില്‍

ഗൂഗിള്‍മാപ്പ്  പണി പറ്റിച്ചു ;കാമുകിയെ കാണാനായി കൊച്ചുകാമുകന്‍ ചെന്ന്  പെട്ടത് പോലീസിന് മുന്നില്‍
Oct 4, 2021 09:49 PM | By Truevision Admin

കാ​മു​കി​യെ കാണാനായി നീ​ലേ​ശ്വ​ര​ത്തു​നി​ന്നും അ​ര്‍​ദ്ധ​രാ​ത്രി​യി​ലെ​ത്തി​യ കാ​മു​ക​ന്‍ ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാമുകിയുടെ വീ​ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘം കാ​മു​ക​നെ കു​ടു​ക്കി​യ​ത്.

നീ​ലേ​ശ്വ​ര​ത്തെ പ​ത്തൊ​ന്‍​പ​തു​കാ​ര​നും ഒ​ള​വ​റ​യി​ലെ പ​തി​നാ​റു​കാ​രി​യു​മാ​ണ് ഈ ​പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​നും നാ​യി​ക​യും. മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച​ത്.

ഇ​തു​വ​രെ ഇ​രു​വ​രും നേ​രി​ൽ ക​ണ്ടി​രു​ന്നി​ല്ല. നേ​രി​ട്ടു​കാ​ണ​ണ​മെ​ന്ന ഒ​ടു​ങ്ങാ​ത്ത ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​നാ​യി ഇ​രു​വ​രും കൂ​ടി​യാ​ലോ​ചി​ച്ച് ക​ണ്ടെ​ത്തി​യ സ​മ​യം ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​യ്യ​ന്നൂ​രി​ലെ​ത്തി​യ മീ​ശ​മു​ള​യ്ക്കാ​ത്ത കാ​മു​ക​ന്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ഒ​ള​വ​റ​യി​ലെ​ത്തി​യ​ത്.


ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ പ്ര​ണ​യി​നി​യു​ടെ വീ​ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കാ​മു​ക​ന്‍ അ​തു​വ​ഴി വ​ന്ന പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന്‍റെ പി​ട​യി​ലാ​യ​ത്.

നീ​ലേ​ശ്വ​ര​ത്തു​കാ​ര​ന് അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ഒ​ള​വ​റ​യി​ല്‍ എ​ന്താ​ണ് കാ​ര്യ​മെ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വാ​തെ കാ​മു​ക​ന്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ത​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ കെ​ട്ട​ഴി​ച്ചു. ഫോ​ണി​ലൂ​ടെ​യു​ള്ള ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നും കാ​മു​കി​യു​ടെ വീ​ട​റി​യി​ല്ല എ​ന്നും കാ​മു​ക​ന്‍ വ്യ​ക്ത​മാ​ക്കി.


തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പു​ല​ര്‍​ച്ചെ 1.45 ആ​യ​പ്പോ​ള്‍ കാ​മു​ക​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​വ​ന്നു. ഫോ​ണ്‍ വാ​ങ്ങി അ​റ്റ​ന്‍റ് ചെ​യ്ത​ത് പോ​ലീ​സാ​ണ്.

എ​വി​ടെ​യെ​ത്തി​യെ​ന്നും താ​ന്‍ എ​ത്ര​നേ​ര​മാ​യി ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള പ്ര​ണ​യാ​ര്‍​ദ്ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ വെ​മ്പ​ലോ​ടെ​യു​ള്ള സ്വ​ര​മാ​ണ് കേ​ട്ട​ത്.

ഫോ​ണി​ലൂ​ടെ മാ​ത്രം പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ​കാ​ത്ത് പ​തി​നാ​റു​കാ​രി പു​ല​ര്‍​ച്ചെ വ​രെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​റി​ഞ്ഞ​തോ​ടെ​പോ​ലീ​സ് ശ​രി​ക്കും ഞെ​ട്ടി. ഏ​താ​യാ​ലും മ​ണി​ക്കൂ​റു​ക​ൾ‌ നീ​ള​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള​ട​ങ്ങി​യ ഫോ​ൺ സ്റ്റേ​ഷ​നി​ൽ വാ​ങ്ങി​വ​ച്ച് പൊ​ടി​മീ​ശ​ക്കാ​മു​ക​നെ ഉ​പ​ദേ​ശി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു.

Google Map works; My boyfriend went to see his girlfriend in front of the police

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall