'ജീവിതത്തില്ലെ ഒരു സ്വപ്നം യാഥാര്‍ഥ്യമായി' സന്തോഷം പങ്കുവച്ച് ബിഗ്‌ബോസ് താരം

'ജീവിതത്തില്ലെ ഒരു സ്വപ്നം യാഥാര്‍ഥ്യമായി' സന്തോഷം പങ്കുവച്ച് ബിഗ്‌ബോസ് താരം
Oct 4, 2021 09:49 PM | By Truevision Admin

ബിഗ്‌ബോസി'ലൂടെ മലയാളികള്‍ക്ക്  ഇഷ്ട്ടപെട്ടതാരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്തുനിന്നെത്തിയ ഷിയാസിന് കൂടുതല്‍ അവസരങ്ങളിലേക്കുള്ള പാത തുറന്നുകൊടുക്കുകയും ചെയ്തിരുന്നു ബിഗ് ബോസ്.

ഇപ്പോഴിതാ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷിയാസ്. ഒരു ഫിറ്റ്നസ് സെന്‍റര്‍ ആണ് ഷിയാസ് തുടങ്ങിയിരിക്കുന്നത്.

എറണാകുളം അങ്കമാലിയില്‍ എസ് കെ ഫിറ്റ് ജിം ആന്‍ഡ് ന്യുട്രീഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനമായിരുന്നു ഇന്നലെ. ഷിയാസിന്‍റെ ഉമ്മയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി ആരാധകര്‍ ഷിയാസിന് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.


താരത്തിന്റെ കുറിപ്പ് ഇങ്ങനെ ......ജീവിതത്തില്‍ നേടിയെടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഫിറ്റ്‌നെസ് സെന്‍റര്‍ തുടങ്ങുക എന്നത്.

അതിന്‍റെ ഉദ്ഘാടനം എന്‍റെ ഉമ്മാന്‍റെ കൈകൊണ്ടുതന്നെ ആവുമ്പോള്‍ ആ സന്തോഷത്തിന്‍റെ മധുരം ഇരട്ടിയായി. എന്‍റെ ഈയൊരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാന്‍ ഒരുപാടുപേര്‍ ഒരുപാട് രീതിയില്‍ എന്നെ സഹായിച്ചു.

അവര്‍ ഓരോരുത്തരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉദ്ഘാടന വേളയില്‍ അവിടെ എത്തിച്ചേര്‍ന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടര്‍ന്നും ഈ സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി.

Shias Kareem is a popular Malayalam actor who has opened the door to more opportunities for Shias

Next TV

Related Stories
സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

Nov 2, 2025 04:36 PM

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ...

Read More >>
Top Stories










News Roundup






https://moviemax.in/-