അശ്ലീല വീഡിയോ പ്രചരണം ബോളിവുഡ് നടിക്ക് എതിരെ കേസ്

അശ്ലീല വീഡിയോ പ്രചരണം ബോളിവുഡ് നടിക്ക് എതിരെ കേസ്
Oct 4, 2021 09:49 PM | By Truevision Admin

ബോളിവവുഡില്‍ അറിയപെടുന്ന താരമാണ് പൂനം പാണ്ഡെ.ഇതിനിടെ പല വിവാദത്തിലും താരം അകപ്പെട്ടിരുന്നു . പൊതുസ്ഥലങ്ങളിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി പൂനം പാണ്ഡെയ്ക്കെതിരേ ഗോവയിൽ കേസ്.

ഗോവയിലെ കനകോണയിലെ ചാപോളി ഡാമിന് സമീപത്തുവച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് പൂനം വീഡിയോ ചിത്രീകരിച്ചത്.വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾ പൊ‌ട്ടിപ്പുറപ്പെട്ടു.

പിന്നാലെ ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗം താരത്തിനെതിരെ പരാതി നൽകിയിരുന്നു.പൂനത്തിനെതിരേയും ഛായാ​ഗ്രാഹകനെതിരേയും കേസെടുത്തിട്ടുണ്ട്.


എന്നാൽ വീഡിയോ പകർത്തിയ വ്യക്തി ആരെന്ന് വ്യക്തമല്ല.ഗോവയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വഴിവച്ചിരുന്നു.

ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടിരുന്നു.വിവാദ വിഡിയോ താരം പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.

നേരത്തെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Bollywood actress Poonam Pandey has been booked in Goa for allegedly shooting pornographic videos in public

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup