logo

'വാ നമുക്ക് ഒളിച്ചോടാം' നിരഞ്ജനയോട് ആരാധകന്‍

Published at Jun 21, 2021 10:14 AM 'വാ നമുക്ക് ഒളിച്ചോടാം' നിരഞ്ജനയോട് ആരാധകന്‍

'ലോഹം' എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് നിരഞ്ജന അനൂപ്. ഐവി ശശി - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ദേവാസുരം' സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടിയുമാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജന ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ബോറടി മാറ്റുന്നതിനായാണ് ഇൻസ്റ്റഗ്രാമിൽ നിരഞ്ജന ക്യു ആൻഡ് എ തുടങ്ങിയത്. ഈ നവരസങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന വിജയ് യേശുദാസിന്‍റെ ചോദ്യത്തിന് ഭയാനകം ഞാൻ ഇങ്ങനെ പഠിച്ചു, ബാക്കി വഴിയെ പഠിക്കുന്നു, വീട്ടിലേക്ക് വന്നാൽ ബാക്കി കാണാമേ എന്നാണ് നിരഞ്ജന മറുപടി നൽകിയത്. വാക്സിൻ എടുത്തോ എന്ന ചോദ്യത്തിന് വാക്സിനെടുക്കുന്ന ചിത്രവും പങ്കുവെച്ചു.


ബോര്‍ അടിക്കുമ്പോള്‍ എന്തു ചെയ്യും എന്ന ജഗൻ ഷാജി കൈലാസിന്‍റെ ചോദ്യത്തിന് ബാ പോയി ഫ്രണ്ട്സ് കാണാം എന്നാണ് നിരഞ്ജന നൽകിയ മറുപടി. കുടുംബ ഫോട്ടോ ചോദിച്ചയാള്‍ക്ക് അച്ഛനും അമ്മയോടും ഒപ്പം നിൽക്കുന്നൊരു ചിത്രവും താരം പങ്കുവെച്ചു. മൊബൈലിലെ വാള്‍പേപ്പർ ഏതാണെന്ന് ചോദിച്ചയാൾക്കും ചിത്രം പങ്കുവെച്ചായിരുന്നു മറുപടി.

ചേച്ചിക്ക് കാര്‍ ഡ്രൈവിങ് അറിയോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോള്‍ എനിക്കൊരു ജാതകദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താൽ തട്ടിപോകുമെന്ന് ജ്യോത്സൻ പറഞ്ഞു, അതിനാൽ കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ലവർ ഉണ്ടോയെന്ന ചോദ്യത്തിന് നോ എന്നായിരുന്നു ഉത്തരം.

വാ നമുക്ക് ഒളിച്ചോടാം എന്നാണ് പിന്നീട് ഒരു ആരാധകൻ നിരഞ്ജനയോട് പറഞ്ഞത്. എനിക്ക് പ്രേമവുമില്ല പ്രേമിക്കാൻ ആഗ്രഹവുമില്ല, ടാറ്റ ബൈബൈ എന്നായിരുന്നു അതിന് നടിയുടെ മറുപടി. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ആസിഫ് അലി, മഞ്ജു വാര്യർ, അനൂപ് മേനോൻ, രഞ്ജിത്ത് ഇവരോടൊപ്പമുള്ള ചിത്രങ്ങൾ ചോദിച്ചവർക്കും ചിത്രങ്ങൾ പങ്കുവെച്ച് താരം മറുപടി നൽകി.

ഫേവറ്റേറ്റ് ഐസ്ക്രീം ഫ്ലേവര്‍ ഏതാണെന്ന ചോദ്യത്തിന് ചോക്ലേറ്റ് എന്നായിരുന്നു ഉത്തരം. നിവിൻ പോളിയുടെ'പ്രേമം' ഇഷ്ടമാണോ എന്ന ചോദ്യത്തിന് 'പ്രേമം' ഇഷ്ടമില്ലാത്ത മലയാളികളുണ്ടോയെന്നാണ് നിരഞ്ജന തിരിച്ച് ചോദിച്ചത്. ഒരു സൂപ്പർ പവർ കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നായിരുന്നു മറുപടി.

ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പം പറയാൻ ആവശ്യപ്പെട്ടയാളോട് ഇവിടെ തൽക്കാലം വരനെ ആവശ്യമില്ലെന്നാണ് നിരഞ്ജന പറഞ്ഞത്. വരാനിരിക്കുന്ന സിനിമകളെ കുറിച്ച് ചോദിച്ചപ്പോള്‍ കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വിമൻ എന്നീ സിനിമകളുടെ ഷൂട്ട് കഴിഞ്ഞതായും ഇനി ഷെയ്ൻ നിഗം ചിത്രം ബർമൂഡയിൽ അഭിനയിക്കാനിരിക്കുന്നതായും നടി വെളിപ്പെടുത്തി.


അവസാന പടത്തിലും കൂടെ അഭിനയിച്ചയാള്‍ തട്ടിപ്പോയല്ലോ, ഇനി എന്നാ ജീവിക്കണേയെന്ന ഒരാളുടെ ചോദ്യത്തിന്, അയ്യോ സത്യം ഒന്നില്ലേൽ തട്ടിപോകും അല്ലേൽ കാണാതെ പോകും അല്ലേൽ ജയിലിൽ പോകും, ശരിക്കുമിനി എന്താണാവോ എന്നായിരുന്നു നിരഞ്ജന നൽകിയ ഉത്തരം. ഇൻസ്റ്റഗ്രാം സ്റ്റോറി ചോദ്യങ്ങൾക്കാണ് താരം മറുപടി നൽകിയത്.

'Come on, let's run away' fan to Niranjan

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories