ഇന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഈ രാജ്യത്തില്ലെന്നതാണ് സത്യം. ഇന്ത്യൻ സിനിമയിൽ ഇനിയൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത പ്രതിഭാസമാണ് ഷാരൂഖ് ഖാൻ. ഓണ്‍ സ്‌ക്രീനിലെന്ന പോലെ ഓഫ് സ്ക്രീനിലും ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് നടൻ. പിറന്നാൾ ദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും വീടിന് മുന്നിൽ തടിച്ചുകൂടുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാനെത്തുന്നത് അതിന് തെളിവാണ്.

ആരാധകരുടെ ഇഷ്ടവും ഈ ജനപ്രീതിയുമെല്ലാം നടൻ നല്ല രീതിയിൽ ആസ്വദിക്കുന്നുമുണ്ട്. ഒരു അഭിമുഖത്തിൽ ഷാരൂഖ് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്. ഞാൻ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആയിരക്കണക്കിന് ആളുകൾ എന്റെ പേര് വിളിച്ചുപറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പെൺകുട്ടികളും കുട്ടികളുമൊക്കെ എന്റെ വസ്ത്രം വലിച്ചുകീറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,
ഞാൻ അതിനുവേണ്ടി അത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ട് താരങ്ങൾ മുഖം മറയ്ക്കാനായി കറുത്ത കണ്ണട ധരിക്കുന്നതൊക്കെ എനിക്ക് മണ്ടത്തരമായി തോന്നാറുണ്ട്.എത്ര വർഷക്കാലം അതിന് കഴിയുമോ അത്രയും കാലം ശല്യം ചെയ്യണം ഷാരൂഖ് ഖാൻ പറഞ്ഞു. അതേസമയം വീഡിയോ വൈറലായതോടെ ഷാരൂഖ് ഖാനെതിരെ വിമർശനങ്ങളും ശക്തമാണ്.
പെൺകുട്ടികൾ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറാൻ താൻ ആഗ്രഹിക്കുന്നു എന്ന പരാമർശത്തിനെതിരെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത് . അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് അഭിമുഖത്തിൽ, സൂപ്പർസ്റ്റാറായി ജീവിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് ഷാരൂഖ് ഖാൻ തുറന്നുപറഞ്ഞിരുന്നു. തന്റെ കുടുംബത്തിന്റെ സ്വകാര്യത കവർന്നെടുക്കപ്പെടുകയാണെന്നായിരുന്നു അന്ന് നടന്റെ പരാതി.
#ShahrukhKhan #wants #girls #tear #hisclothes #how #happened