( moviemax.in ) ബേബി ഷവർ എന്നത് സുപരിചിതമാണ്. ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ആഘോഷിക്കുന്നവരാണ് മനുഷ്യർ. എന്നാൽ മനുഷ്യർക്ക് മാത്രമല്ല ആഘോഷങ്ങൾ.

മൃഗങ്ങളുടേതായാലും സന്തോഷകരമായ നിമിഷങ്ങൾ ആഘോഷിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥ് ശിവയെന്നയാൾ അഭിപ്രായപ്പെടുന്നത്. റോസി, റെമോ എന്ന പേരുള്ള രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽ പെടുന്ന വളർത്തുന്ന നായ്ക്കളാണ് സിദ്ധാർത്ഥ് ശിവക്ക് ഉള്ളത്.
ഇപ്പോഴിതാ റോസിയുടെ ബേബി ഷവർ ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ശിവ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവർ ചടങ്ങുകളുടെ വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
മനുഷ്യരുടെ ബേബി ഷവർ നടത്തുന്ന പോലെ തന്നെ ചടങ്ങുകൾ ചെയ്ത് കൗതുകം ഉണ്ടാക്കുകയാണ് ഈ വീഡിയോ. വീഡിയോയിൽ റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
വീഡിയോ പെട്ടന്നാണ് വൈറലായത്. നിരവധി മൃഗസ്നേഹികളാണ് സമൂഹമാധ്യമത്തിലൂടെയും മറ്റും സിദ്ധാർത്ഥ് ശിവയുടെ പ്രവൃത്തിയെ പ്രശംസിച്ചത്.
#babyshower #dog #celebrating #ceremony #video #viral