കുംകി, പാണ്ഡ്യനാട് തുടങ്ങിയ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ലക്ഷ്മി മേനോൻ. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് തമിഴകത്തേക്ക് കടന്നതോടെ ലക്ഷ്മി മേനോന്റെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. താരമായി മാറിയ ശേഷം മലയാളത്തിൽ അവതാരം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പഠനവും ഒരേ പോലുള്ള കഥാപാത്രങ്ങൾ വന്നതുമാണ് നടിയെ ഇടവേളയെടുക്കാൻ പ്രേരിപ്പിച്ചത്. ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ലക്ഷ്മി മേനോൻ.
പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ് അറിയിച്ചിരിക്കുന്നത് . ഇപ്പോഴാണ് നടിയെന്ന നിലയിൽ ഗൗരവമായി എടുക്കുന്നത്. എനിക്ക് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ ഇഷ്ടമാണെന്ന് ലക്ഷ്മി മേനോൻ വ്യക്തമാക്കി. ചന്ദ്രമുഖി 2 ചെയ്യാനുള്ള കാരണമെന്തെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചെയ്യുന്നത്.
അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്ന് കരുതിയാണ് ചന്ദ്രമുഖി ചെയ്യാൻ തീരുമാനിച്ചത്. ഞാൻ കൃത്യ സമയത്ത് വരാറില്ല. അപ്പോൾ വഴക്ക് പറയും. രാവിലെ തന്നെ വഴക്ക് കേൾക്കും. ഒറ്റയ്ക്ക് വിളിച്ച് ചീത്ത പറയൂ, എല്ലാവരുടെയും മുന്നിൽ വെച്ച് പറയല്ലേ എന്ന് ഞാൻ അദ്ദേഹത്തോട് പറയും.അദ്ദേഹത്തിന് വളരെ കൃത്യനിഷ്ഠയുണ്ട്. ഈ പ്രായത്തിലും അദ്ദേഹം സമയനിഷ്ഠ പാലിക്കുമ്പോൾ എനിക്ക് മാത്രം മടി കാണിക്കാൻ പറ്റില്ലെന്നും ലക്ഷ്മി മേനോൻ പറയുന്നു.
നടി കങ്കണ റണൗത്തിനൊപ്പമുള്ള അനുഭവങ്ങളും ലക്ഷ്മി മേനോൻ പങ്കുവെച്ചു. വളരെ ഇഷ്‌ടപ്പെട്ട നടിയാണ് നിങ്ങളെന്ന് കങ്കണ മാഡത്തോട് പറഞ്ഞു. അവർ എന്നേക്കാളും ജോളിയായിരുന്നു. ചന്ദ്രമുഖിയുടെ ഷൂട്ടിംഗിൽ നിന്നും ഞാൻ പഠിച്ചത് കൃത്യനിഷ്ഠയാണ്. എന്നെപ്പോലെയല്ല മറ്റുള്ളവർ. എല്ലാവരും കൃത്യസമയത്ത് വരും. കൃത്യസമയത്ത് ഷൂട്ടിനെത്തേണ്ടതുണ്ടെന്ന് താൻ മനസിലാക്കിയെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. ലക്ഷ്മി മേനോന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
#Itoldhim #not #quarrel #infrontof #everyone #Actress #LakshmiMenon