അവർ ക്ഷമിച്ചില്ല, മകൾ ജനിച്ചിട്ടും വന്നില്ല, രണ്ടാമത്തെ മകൾ പിറന്നപ്പോൾ ഞാൻ അങ്ങോട്ട് പോയി -ദേവയാനി

അവർ ക്ഷമിച്ചില്ല, മകൾ ജനിച്ചിട്ടും വന്നില്ല, രണ്ടാമത്തെ മകൾ പിറന്നപ്പോൾ ഞാൻ അങ്ങോട്ട് പോയി -ദേവയാനി
May 5, 2025 10:59 PM | By Jain Rosviya

(moviemax.in) ഒരു സമയത്ത് തമിഴ് സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടിയായിരുന്നു ദേവയാനി. വീട്ടുകാരെ എതിർത്ത് സംവിധായകൻ രാജകുമാരനെയാണ് ദേവയാനി വിവാഹം ചെയ്തത്. ഏറെക്കാലം മാതാപിതാക്കളും സഹോദരങ്ങളും ഇതിന്റെ പേരിൽ ദേവയാനിയോട് സംസാരിച്ചിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ.

വീട്ടുകാരെ എതിർത്തുള്ള വിവാഹം ഇത്ര വലിയ ​ഗൗരവമുള്ള പ്രശ്നമായി മാറുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ദേവയാനി പറയുന്നു.  സൂര്യവംശം എന്ന സിനിമയിൽ അദ്ദേ​ഹം അസിസ്റ്റന്റ് ഡയരക്ടറായിരുന്നു. പിന്നീ‌ട് ഡയരക്ടറായി. നീ വരുവായയിൽ ഞാൻ നായികയായി. ആ സിനിമയ്ക്കിടെ ഞങ്ങൾ പരസ്പരം അറിഞ്ഞു. അ​ദ്ദേഹം നല്ല വ്യക്തിയാണ്, ദുശ്ശീലങ്ങളില്ല, സ്ത്രീകളോട് ബഹുമാനമുണ്ടെന്നും മനസിലാക്കി.

നീ വരുവായയിലെ പ്രണയ ഡയലോ​ഗുകളും എനിക്കിഷ്ടമായി. ഇങ്ങനെ എഴുതണമെങ്കിൽ എത്ര മാത്രം സ്നേഹം ഉള്ളിലുണ്ടാകുമെന്ന് ഞാൻ കരുതി. ആക്ടേർസിനോട് സെറ്റിൽ പെരുമാറുന്ന രീതിയുണ്ട്. ഇതെല്ലാം ഞാൻ ശ്രദ്ധിച്ചു. എന്നെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് മനസിലാക്കി. എനിക്കും ഇഷ്ടമുണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്കത് പുറത്തേക്ക് പ്രകടിപ്പിക്കാൻ പറ്റില്ലായിരുന്നു.

പക്ഷെ ഒരു ഘ‌ട്ടത്തിൽ അദ്ദേഹം തുറന്ന് പറഞ്ഞു. പറ്റില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു. എന്നാൽ പിന്നീട് പെട്ടെന്നൊരു തീരുമാനം എടുത്തു. അച്ഛനും അമ്മയും ബന്ധത്തിന് എതിരായിരുന്നു. എനിക്കൊരു സ്റ്റാൻ‍ഡ‍് എടുക്കേണ്ടി വന്നു. ആ സമയത്ത് എങ്ങനെയാണ് ഇത്ര ശക്തമായ തീരുമാനമെടുക്കാൻ കഴിഞ്ഞതെന്ന് ഇന്ന് ചിന്തിക്കാറുണ്ട്. കാരണം അച്ഛന്റെയും അമ്മയുടെയും അനുമതിയില്ലാതെ ഞാൻ ഒന്നും ചെയ്യാറില്ലായിരുന്നു.

അവരുടെ അനുവാദമില്ലാതെ ആദ്യം ചെയ്ത കാര്യം ഇതാണ്. അവരെ ഒരുപാട് വിഷമിപ്പിക്കും ഈ തീരുമാനമെന്ന് അറിയാമായിരുന്നു. എന്നാലും അങ്ങനെയാെരു തീരുമാനമെടുക്കേണ്ടി വന്നു. വിധിയായിരിക്കാം. അല്ലെങ്കിൽ ഞാൻ എന്തിന് തമിഴ്നാട്ടിൽ വരണം. മുംബെെയിൽ ഇരുന്നാൽ മതിയല്ലോ. ഇദ്ദേഹത്തെയാണ് വിവാഹം ചെയ്യുക, ഇങ്ങനെയായിരിക്കും വിവാഹം എന്നെല്ലാം നേരത്തെ എഴുതി വെച്ചതായിരിക്കാം. അച്ഛനും അമ്മയും കുറേ വർഷങ്ങൾ കഴിഞ്ഞാണ് എന്നോട് ക്ഷമിച്ചത്.

രണ്ടാമത്തെ മകൾ ജനിച്ച ശേഷമാണ് വീണ്ടും സംസാരിക്കാൻ തുടങ്ങിയത്. ഇത്രയും സീരിയസാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നോടവർ ക്ഷമിക്കുമെന്ന് കരുതി. പക്ഷെ അവർ ക്ഷമിച്ചില്ല. പിണക്കം മാറാൻ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നെന്നും ദേവയാനി ചൂണ്ടിക്കാട്ടി. മകളെ കാണാൻ അമ്മ വരാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെ സ്നേഹവും പിന്തുണയും അത്രയുമുണ്ടായിരുന്നു.

മാതാപിതാക്കളെ മിസ് ചെയ്യാൻ എന്നെ അദ്ദേഹം അനുവദിച്ചില്ല. രണ്ടാമത്തെ മകൾ പിറന്ന സമയത്ത് ഞാൻ അങ്ങോട്ട് പോയി സംസാരിക്കാൻ തീരുമാനിച്ചു. അച്ഛനും അമ്മയും അല്ലേ, അവർ വഴക്ക് പറയുന്നുണ്ടെങ്കിൽ പറയട്ടെ എന്ന് കരുതി. ഇപ്പോൾ സഹോ​ദരൻമാർ എന്നോട് സംസാരിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയി സംസാരിക്കും.

എല്ലാവരും ഒന്നായിരിക്കണം എന്നാണെനിക്ക്. അമ്മ എപ്പോഴും അതാണ് പറഞ്ഞിരുന്നതെന്നും ദേവയാനി ഓർത്തു. ഹിന്ദി സിനിമാ രം​ഗത്താണ് തുടക്കം കുറിക്കുന്നതെങ്കിലും മലയാളം, തമിഴ് സിനിമാ രം​ഗത്താണ് ദേവയാനി ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ദേവയാനി അഭിനയിച്ചു. ഹോംലി ​ഗേൾ ഇമേജിൽ വലിയ ജനപ്രീതി ദേവയാനി നേടി.



devayani says about parents reaction after marriage

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall