ബോളിവുഡില്‍ താരങ്ങള്‍ക്കിടയിലെ പിണക്കം പതിവാണ്. ഒരുകാലത്തെ അടുത്ത സുഹൃത്തുക്കള്‍ പോലും പിന്നീട് മുഖത്തോട് മുഖം നോക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ശത്രുക്കളായി മാറിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അത്ര സുഖകരമല്ലാത്ത ബന്ധമുള്ളവരാണ് രവീണ ടണ്ടനും കരിഷ്മ കപൂറും. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരായിരുന്നു ഒരുകാലത്ത് കരിഷ്മയും രവീണയും. ഇന്നും ഇവര്‍ക്കിടയിലെ പ്രശ്‌നം അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ കരിഷ്മയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് രവീണ. അജയ് ദേവ്ഗണുമായുള്ള അടുപ്പമാണ് രവീണയുടേയും കരിഷ്മയുടേയും ഇടയിലെ പ്രശ്‌നത്തിന്റെ കാരണമായത് . ഇരുവരും ഒരുകാലത്ത് അജയ് ദേവ്ഗണിന്റെ കാമുകിമാരായിരുന്നു. കരിഷ്മയ്‌ക്കൊപ്പം ചിത്രത്തിന് പോസ് ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല രവീണ. ഒരു പാര്‍ട്ടിയില്‍ വച്ച് ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോഴിതാ തന്നെ പല സിനിമകളില്‍ നിന്നും മാറ്റിയതിനെക്കുറിച്ച് സംസരിക്കുകയാണ് രവീണ. തന്നെ ഒരു സിനിമയില്‍ നിന്നും കരിഷ്മ മാറ്റിച്ചുവെന്നാണ് രവീണ പറയുന്നത്. മറ്റൊരു സിനിമയില്‍ തനിക്ക് പകരം വന്നത് തബുവാണെന്നും രവീണ പറയുന്നു. ഒരാളെ രവീണ സിനിമയില്‍ നിന്നും പുറത്താക്കിയെന്നോ രവീണ പുതുമുഖത്തിന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറായില്ല എന്നോ ആര്‍ക്കും പറയാനാകില്ല'' രവീണ പറയുന്നു. പക്ഷെ മറ്റുള്ളവര്‍ എന്നോട് യാതൊരു ലജ്ജയുമില്ലാതെ പൊളിറ്റിക്‌സ് കളിച്ചിട്ടുണ്ട്.
സാജന്‍ ചലെ സസുരാലില്‍ ഗോവിന്ദയുടെ കൂടെ. ഞാനായിരുന്നു അഭിനയിക്കേണ്ടത്. വിജയ്പഥില്‍ ഞാന്‍ കരാറില്‍ ഒപ്പിടുക വരെ ചെയ്തതാണ്. എന്നിട്ടും എനിക്കാ സിനിമ നഷ്ടമായി'' എന്നാണ് രവീണ പറയുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ ടണ്ടന്‍. കെജിഫ് ചാപ്റ്റര്‍ 2വിലൂടെയായിരുന്നു രവീണയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. ഇതിനിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ആരണ്യക് എന്ന സീരീസിലൂടെ ഒടിടി ലോകത്തും രവീണ എന്‍ട്രി നടത്തിയിരുന്നു.
#RaveenaTandon #accuses #Tabu#Karisma #incident #follows