#Khushi | ഒടിടി റിലീസിനൊരുങ്ങി ഖുഷി, നെറ്റ്ഫ്ലിക്സ് ഖുഷിയുടെ റൈറ്റ്‍സ് സ്വന്തമാക്കിയത് കോടികൾക്ക്

#Khushi | ഒടിടി റിലീസിനൊരുങ്ങി ഖുഷി, നെറ്റ്ഫ്ലിക്സ് ഖുഷിയുടെ റൈറ്റ്‍സ് സ്വന്തമാക്കിയത് കോടികൾക്ക്
Sep 27, 2023 03:52 PM | By MITHRA K P

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഖുഷി. ആഗോളതലത്തിൽ 72 കോടി രൂപയാണ് ഖുഷി നേടിയത്. ഖുഷി റിലീസിന് നേടാനായത് 26 കോടിയാണ് എന്നത് വലിയ പ്രതീക്ഷകൾ നൽകിയിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടുകൊണ്ടുപോകാനായില്ല.

ഒടിടി റിലീസും പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്റെ മറ്റൊരു അപ്‍ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. നെറ്റ്ഫ്ലിക്സാണ് ഖുഷിയുടെ റൈറ്റ്‍സ് നേടിയത്. ഒക്ടോബർ ഒന്നിനാണ് നെറ്റ്‍ഫ്ലിക്സിൽ സ്‍ട്രീമിംഗ് തുടങ്ങുക എന്നും പ്രഖ്യാപിച്ചിരുന്നു. ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് 30 കോടി രൂപയ്‍ക്കാണ് നേടിയത് എന്നതാണ് വിജയ് ദേവെരകൊണ്ടയുടെയും സാമന്തയുടെയും ആരാധകരെ ആവേശത്തിലാക്കുന്നത്.

സംവിധാനം ശിവ നിർവാണയായിരുന്നു. കടുത്ത ദൈവവിശ്വാസിയായ നായികയും യുക്തിവാദിയായ നായകനുമാണ് ചിത്രത്തിൽ കേന്ദ്ര വേഷങ്ങളിലെത്തിയത്. വിപ്ലവ് കുമാർ എന്ന നായക കഥാപാത്രമായിട്ടായിരുന്നു വിജയ് ദേവെരകൊണ്ട വേഷമിട്ടത്. ആരാധ്യ എന്ന നായികയായി സാമന്തയുമെത്തി.

ഇങ്ങനെ രണ്ട് ജീവിത രീതികളിലുള്ള കഥാപാത്രങ്ങളാണ് പ്രമേയത്തെ രസകരമാക്കുന്നതും ഉദ്വേഗജനകമാക്കുന്നതും. നായികയുടെയും നായകന്റെയും പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തുന്നതോടെ വഴിത്തിരിവുണ്ടാകുന്നു. സംഘർഷത്തിനും തമാശയ്‍ക്കും അത് വഴിമാറുന്നു. എങ്ങനെയാണ് അവർ അത് മറികടക്കുന്നതെന്ന് ഖുഷിയെ ആകർഷകമാക്കുന്നത്.

വിജയ് ദേവെരകൊണ്ടയ്‍ക്കും സാമന്തയ്‍ക്കും പുറമേ ചിത്രത്തിൽ സച്ചിൻ ഖേദേകർ, ശരണ്യ പൊൻവന്നൻ, ജയറാം, വെന്നെല കിഷോർ, രാഹുൽ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ബജറ്റ് അമ്പത് കോടിയാണ് എന്നതിനാൽ ഖുഷി വിജയമായി.

ഖുഷിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷസൂചകമായി ചിത്രത്തിലെ നായകൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതിച്ചു നൽകിയിരുന്നു.

#Khushi #ready #OTTrelease #Netflix #acquired #rights #Khushi #crores

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories