#asin | എനിക്ക് അത്തരം വിശ്വാസങ്ങളില്ല; വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് അസിന്‍

#asin | എനിക്ക് അത്തരം വിശ്വാസങ്ങളില്ല; വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് അസിന്‍
Sep 26, 2023 03:46 PM | By Kavya N

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അസിന്‍. തെന്നിന്ത്യയും കടന്ന് ബോളിവുഡിലെത്താനും കയ്യടി നേടാനുമൊക്കെ അസിന് സാധിച്ചു. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. സിനിമയില്‍ വിശ്വാസികളേക്കാളും കൂടുതല്‍ അന്ധവിശ്വാസികളാണുള്ളത്. ലക്കി നമ്പറും നിറവും മുതല്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന പലതുമുണ്ട്. എന്നാല്‍ അത്തരം അന്ധവിശ്വാസങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് അസിന്‍ പറയുന്നത്.

ഞാന്‍ ഉണ്ടായപ്പോള്‍ അച്ഛനും അമ്മയും ഇട്ട പേരാണ് അസിന്‍ എന്നത്. സിനിമയില്‍ വന്നപ്പോള്‍ കുറേ പേര്‍ പറഞ്ഞിട്ടുണ്ട് അസിന്‍ എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നില്ലെന്നും . പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത് എന്നാണ് അസിന്‍ പറയുന്നത്. പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പര്‍ എന്ന്.

വണ്ടിയുടെ കളറും കാറിന്റെ രജിസ്റ്റ്രേഷന്‍ നമ്പര്‍ ഏത് വേണം എന്നും ചോദിക്കും. എനിക്ക് അങ്ങനെയുള്ള യാതൊരു അന്ധവിശ്വാസങ്ങളുമില്ല. ആകെയുള്ളത് ആത്മവിശ്വാസം മാത്രമാണെന്നും അസിന്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്ക് പോയ അസിന്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് തമിഴിലെത്തുന്നത്.

അധികം വൈകാതെ തമിഴിലെ മുന്‍നിര നായികയായി മാറാന്‍ അസിന് സാധിച്ചു.അധികം വൈകാതെ അസിന്‍ ബോളിവുഡിലേക്കുമെത്തി. . വിവാഹത്തോടെയാണ് അസിന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുന്നത്. മൈക്രോമാക്സിന്റെ സ്ഥാപകരില്‍ ഒരാളായ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2017 ലായിരുന്നു അസിന്റെ വിവാഹം. 2018 ല്‍ ഇരുവരുടേയും മകള്‍ ജനിക്കുകയും ചെയ്തു.താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

#Ihave #no #such #beliefs #Asin #opensup #beliefs

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories










News Roundup