#RanjuRanjimar | 'എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ'; രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു

#RanjuRanjimar | 'എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ'; രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു
Sep 25, 2023 04:56 PM | By Susmitha Surendran

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. നിറവയറില്‍ നില്‍ക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബേബി ഷവറിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണിത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ എന്ന ക്യാപ്ഷനോടെയാണ് നിറവയറില്‍ കൈ വച്ചു നില്‍ക്കുന്ന ചിത്രം രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ചത്. ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.

പുത്തന്‍ ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബില്‍ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്.


അമ്മയാകാനുള്ള ആഗ്രഹമാണ് രഞ്ജു ചിത്രത്തിലൂടെ പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. ഭാവന, മംമ്ത തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജു. തന്നെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത് മംമ്തയാണെന്ന് രഞ്ജു ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. വിഷാദാവസ്ഥയില്‍ ഇരുന്നപ്പോഴാണ് മംമ്ത വിളിച്ചത് എന്നായിരുന്നു രഞ്ജു പറഞ്ഞത്.


#picture #shared #RanjuRanjimar #going #viral.

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-