#viral | ഗർഭിണിയുടെ മടിയിൽ തലചായ്ച്ചു കിടന്ന പൂച്ചക്ക് കുഞ്ഞുവാവയുടെ വക നല്ല ചവിട്ട്, വീഡിയോ

#viral | ഗർഭിണിയുടെ മടിയിൽ തലചായ്ച്ചു കിടന്ന പൂച്ചക്ക് കുഞ്ഞുവാവയുടെ വക നല്ല ചവിട്ട്,  വീഡിയോ
Sep 22, 2023 02:46 PM | By Susmitha Surendran

വീടുകളിൽ ഓമനിച്ചു വളർത്താൻ നിരവധി ആളുകൾ ഇഷ്ടപ്പെടുന്ന മൃഗമാണ് പൂച്ച. പലപ്പോഴും അവയുടെ പെരുമാറ്റം കാഴ്ചക്കാരിൽ കൗതുകം ഉണർത്താറുണ്ട്.

അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പതിവാണ്. ഇപ്പോഴിതാ സമാനമായ രീതിയിൽ ഒരു പൂച്ചക്കുട്ടിയുടെ കൗതുകം ജനിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം ആവുകയാണ്.

ഗർഭിണിയായ വീട്ടുടമസ്ഥയുടെ മടിയിൽ തലചായ്ച്ചുറങ്ങുന്ന ഒരു പൂച്ചക്കുട്ടി ഉറക്കത്തിനിടയിൽ ബേബി കിക്ക്സ് അനുഭവിക്കുമ്പോൾ പ്രകടിപ്പിക്കുന്ന ആശ്ചര്യം ആണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

ഗർഭിണിയായ വീട്ടുടമസ്ഥയുടെ വയറിൽ തല ചായ്ച്ചുറങ്ങുന്ന പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. ശാന്തമായ ആ ഉറക്കത്തെ തടസ്സപ്പെടുത്തി കൊണ്ട് അമ്മയുടെ വയറിനുള്ളിൽ നിന്നും കുഞ്ഞുവാവയുടെ ആദ്യത്തെ ചവിട്ട്.

https://www.instagram.com/reel/CxY6CsTSDuU/?utm_source=ig_embed&ig_rid=105cccb2-d56d-442d-bd2f-3de7a3cacf21

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന പൂച്ച എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ വീണ്ടും അവിടെ തന്നെ തല ചായ്ച്ചു കിടക്കുന്നു.

അപ്പോഴതാ കുഞ്ഞുവാവയുടെ രണ്ടാമത്തെ ചവിട്ട്. അമ്പരപ്പോടെ പൂച്ച തല ഉയർത്തുന്നു. പിന്നെ തല അല്പം നീക്കിവെച്ച് വീണ്ടും കിടക്കാൻ ശ്രമിക്കുന്നു. അപ്പോഴതാ മൂന്നാമത്തെ ചവിട്ട്. സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ ചുറ്റും നോക്കുന്ന പൂച്ചയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങളാണ് ഈ വീഡിയോയെ കൗതുകകരമാക്കുന്നത്.

പൂച്ചകളുമായി ബന്ധപ്പെട്ട കൗതുകകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റാഗ്രാം പേജ് ആയ കരീം & ഫിഫി എന്ന പേജാണ് ഈ ക്ലിപ്പ് പങ്കിട്ടത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു

#cat #lying #lap #pregnant #woman #given #good #kick #baby #video

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories