കുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിലേക്കോ...? അമൃത നായര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു

കുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിലേക്കോ...? അമൃത നായര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു
Dec 6, 2021 08:28 PM | By Vyshnavy Rajan

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമൃത നായരും നൂപിനും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പട്ടവരാവുന്നത്. ഇവരെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. സീരിയലില്‍ സഹോദരനും സഹോദരിയുമായിട്ടാണ് ഇരുവരും എത്തിയത്.

പുറത്തും ഇവരെ ഇങ്ങനെ തന്നെയാണ് പ്രേക്ഷകര്‍ കാണുന്നത്. പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂപിന്‍ സീരിയലില്‍ അവതരിപ്പിച്ചത്. ശീതളായിട്ടായിരുന്നു അമൃത എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകമ്പോഴാണ് അമൃത കുടുംബവിളക്കില്‍ നിന്ന് മാറുന്നത്.

ത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. സീരിയലില്‍ നിന്ന് പിന്‍മാറി എങ്കിലും അമൃതയ്ക്കുള്ള സ്വീകാര്യത കുറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത നായര്‍. തന്റെ അഭിനയ വിശേഷവും പേഴ്സണല്‍ സന്തോഷവുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇത് നിമിഷനേരം കൊണ്ട് തന്നെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നൂപിനോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംതിങ് സ്പെഷ്യല്‍ ഈസ് കമിങ്ങ് എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത നൂബിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇരുവരും ഒന്നിച്ചുളള നിരവധി ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അമൃതയുടേയും നൂപിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി സംശയങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. കുടുംബവിളക്കിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണോ, പുതിയ പരമ്പരയാണോ എന്നിങ്ങനെയുളള സംശയങ്ങളാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

നൂപിന്‍ വേറെ സീരിയലില്‍ അഭിനയക്കുന്നുണ്ടോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഫേട്ടോഷൂട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും താരങ്ങള്‍ മറുപടി നല്‍കിയിട്ടില്ല. താരങ്ങളുടെ പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Pratheeshto new series ...? The picture shared by Amrita Nair is going viral

Next TV

Related Stories
'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

Nov 25, 2025 03:55 PM

'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

രേണുസുധി വീടിനെക്കുറിച്ചുള്ള ഫിറോസ് കെഎച്ച്ഡിഇസി , സുധിലയം തിരിച്ച് ചോദിച്ചു...

Read More >>
Top Stories










News Roundup