#viralvideo | 11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്, വീഡിയോ

#viralvideo | 11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്,  വീഡിയോ
Sep 18, 2023 05:00 PM | By Susmitha Surendran

വിവാഹം എന്നത് പലർക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വധുവിനെയും വരനെയും സംബന്ധിച്ച് തങ്ങളുടെ ജീവിതത്തിൽ എന്നേക്കുമായി എടുത്തു വയ്ക്കാനും സ്നേഹത്തോടെ ഓർക്കാനും ഉള്ളതാണ് ഈ ദിവസം.

ചെൽസി ഹില്ലിനെ സംബന്ധിച്ച് ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന് തന്നെയായിരുന്നു. 2010 -ലെ ഒരു അപകടത്തിന് ശേഷമാണ് ചെൽസിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയത്.

അങ്ങനെ അവൾ കിടപ്പിലായി. അപ്പോഴും വിവാഹത്തിന് വേദിയിലേക്ക് നടന്നു പോകുന്നത് അവൾ സ്വപ്നം കണ്ടു. അങ്ങനെ, ആ ദിവസം വന്നെത്തി.

2021 സെപ്തംബർ 24 അവളുടെ വിവാഹ ദിവസം. വേദിയിലേക്ക് പോകുന്നതിനു തൊട്ടുമുമ്പായി 29 -കാരിയായ ചെൽസി തന്റെ വീൽചെയർ ഉപേക്ഷിച്ചു. പകരം അവൾ ലെഗ് ബ്രേസുകളും വാക്കറും ഉപയോഗിച്ചു. ഹിൽ ഇടനാഴിയിലൂടെ നടക്കുന്നത് കണ്ട് വരനായ ജയ് ഞെട്ടിപ്പോയി, അവന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് തിളങ്ങി.

പിന്നെ, ജയ്-യുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവന്റെ മാത്രമല്ല അവിടെ കൂടി നിന്ന ഓരോരുത്തരുടേയും കണ്ണുകൾ നിറയാൻ തുടങ്ങി. അവരെല്ലാം കണ്ണുകൾ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് '11 വർഷമായി കിടപ്പിലായിരുന്ന വധു വിവാഹദിവസം വേദിയിലേക്ക് നടന്നുവന്ന് വരനെ ആശ്ചര്യപ്പെടുത്തിയപ്പോൾ' എന്ന് കാപ്ഷൻ നൽകിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.

മൂന്ന് മില്ല്യണിലധികം പേരാണ് വളരെ പെട്ടെന്ന് വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 'സ്നേഹം എന്തിനെയും കീഴടക്കും' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പലരും ഷെയർ ചെയ്തിരിക്കുന്നത്.

#Bride #bedridden #11years #walks #venue #her #wedding #day #video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall