കാറിൽ നിന്നിറങ്ങി അയാള്‍ എന്റെ വയറ്റില്‍ കുത്തി മാല്‍വി പറയുന്നു

കാറിൽ നിന്നിറങ്ങി അയാള്‍ എന്റെ വയറ്റില്‍ കുത്തി മാല്‍വി പറയുന്നു
Oct 4, 2021 09:49 PM | By Truevision Admin

 വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ നടി മാല്‍വി മല്‍ഹോത്രയെ യുവാവ് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.

ആശുപത്രിയില്‍ ചികിത്സയില്‍ ആയ മാല്‍വി  ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വിശദമാക്കുകയാണ് . തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നാണ് മാൽവി പറയുന്നത്. എന്നാൽ താൻ കൈകൊണ്ട് ആക്രമണം തടയുകയായിരുന്നുവെന്നും മാൽവി കൂട്ടിച്ചേർത്തു.


“അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അയാൾ കാറിൽ നിന്നിറങ്ങി എന്റെ വയറ്റില്‍ കുത്തി.

അടുത്ത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതു കൈയ്യിൽ പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി.


ഇപ്പോള്‍ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ട്“, മാൽവി പറയുന്നു. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും മാൽവി വ്യക്തമാക്കി.ജോലിയുടെ ഭാഗമായി പലതവണ യോഗേഷിനെ കണ്ടിരുന്നു.

തന്നെ സ്‌നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യോഗേഷ് പറഞ്ഞപ്പോള്‍ മര്യാദയോടെ അത് നടക്കില്ലെന്ന് പറഞ്ഞതാണ്. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യം ഇല്ലായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം പൂവുകള്‍ അയക്കാനും വീട്ടില്‍ വന്ന് മണിക്കൂറുകളോളം കാത്തിരിക്കാനും തുടങ്ങിയെന്നും മാൽവി പറയുന്നു . ഇരുവരും ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ ആയിരുന്നു .

Actress Malvi Malhotra was allegedly attacked by a young man yesterday for rejecting her marriage proposal. Yogesh Kumar Mahipal Singh tried to stab the actor

Next TV

Related Stories
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
Top Stories










News Roundup






https://moviemax.in/-