യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യാം പ്രഭാസ് -പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു .
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ് .സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ് ആയ വീഡിയോ കണ്ടപ്പോള്‍ തന്നെ വെള്ളിത്തിരയില്‍ വന്‍ വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകരും സിനിമ ആസ്വാദകരും .
താരത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് എത്തുന്നത് . പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.
വനമേഖലയിലൂടെ വരുന്ന തീവണ്ടിയില്‍ ഉള്ള പ്രണയ നിമിഷങ്ങള്‍ ആണ് ചിത്രത്തിന്റെ മോഷന്‍ വീഡിയോയില്‍ ഉള്ളത് . പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷന്‍ കാണാം.
പിന്നാലെയാണ് പ്രഭാസിന്റേയും നായികയായ പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം കാണുന്നത്.ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത് .
സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര.
Prabhas' fans and movie lovers are waiting for the movie to hit the silver screen as soon as they see the hit video on social media