പാടാത്ത പൈങ്കിളി സീരിയല്‍ കുടുംബ പ്രേഷകര്‍ക്ക് ഏറെ ഇഷ്ട്ടമുള്ള പരമ്പരകളില്‍ ഒന്നാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അങ്കിത പങ്കുവെച്ച് ചിത്രങ്ങളാണ്. സിരിയലിലെ നായകനായ ദേവയ്ക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
തോണിയിൽ പ്രണയാർദ്രരായി ഉള്ള ചിത്രമാണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇനിയിപ്പോൾ എന്ത് ഇട്ടിട്ടെന്താണ് ചേച്ചിക്ക് ദേവച്ചേട്ടനെ നഷ്ടമായി എന്നാണ് പ്രേക്ഷകർ മധുരിമയോട് പറയുന്നത്.
എന്നാൽ അധികം വൈകാതെ കാണാമല്ലോ എന്നാണ് മറ്റു ചില പ്രേക്ഷകർ പറയുന്നത്. ഇഷ്‌കിലെ പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുനൽകിയപ്പോൾ അതിലും അങ്കിത പ്രത്യക്ഷപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടിയാണ് അങ്കിതയ്ക്ക് പാട്ടിലെ അവതരണത്തിന് ലഭിച്ചത്.
പരമ്പരയിൽ കൺമണിയുടെ വിവാഹം മുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ നടക്കുന്നത്. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി മധുരിമയെ പരമ്പരയിൽ കാണാൻ ഇല്ലായിരുന്നു. വിവാഹ എപ്പിസോഡിന് ശേഷമാണ് മധുരിമ പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായത്.
അങ്കിതയെ സിരിയലിൽ കാണാത്തതിന്റെ നിരാശയും പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നടിയുടേയും സൂരജിന്റേയും ചിത്രങ്ങൾ പുറത്തു വരുന്നത്. എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. വൻതാരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.
ഒര ഇടവേളയ്ക്ക് ശേഷം അർച്ചന സുശീലനു സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.
Ankita shares pictures that go viral on social media. The actress has shared a picture with Deva, the hero of the serial