logo

ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ആ വേഷം ചെയ്തത് -ടോവിനോ തോമസ്‌

Published at May 31, 2021 10:37 AM ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു  ആ വേഷം ചെയ്തത് -ടോവിനോ തോമസ്‌

ഒരുപാട് കഷ്ടപ്പെട്ട ശേഷം മലയാളത്തിലെ നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. ഇന്ന് മോളിവുഡിലെ താരമൂല്യമുളള നടന്മാരില്‍ ഒരാളാണ് ടൊവിനോ. എന്ന് നിന്‌റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. പൃഥ്വിരാജ് നായകനായ ചിത്രത്തിലെ ക്യാരക്ടര്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള സിനിമകള്‍ കൂടുതല്‍ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറി.

തുടര്‍ന്ന് കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറിയത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം ടൊവിനോ പ്രവര്‍ത്തിച്ചിരുന്നു. സഹനടനായി നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങള്‍ ചെയ്തുതുടങ്ങിയത്.ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം ചാര്‍ലിയില്‍ ഒരു റോളില്‍ ടൊവിനോയും അഭിനയിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ദുല്‍ഖറും പാര്‍വ്വതിയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയില്‍ ജോര്‍ജ്ജി എന്ന അതിഥി വേഷത്തിലാണ് നടന്‍ എത്തിയത്.


അതേസമയം ചാര്‍ലിയില്‍ അഭിനയിച്ച സമയത്തെ അനുഭവം ഒരു അഭിമുഖത്തില്‍ ടൊവിനോ തോമസ് തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ എറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്ത് അഭിനയിച്ച നിമിഷങ്ങളെ കുറിച്ചാണ് ടൊവിനോ പറഞ്ഞത്. ഞാന്‍ എറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്ത് അഭിനയിച്ച സിനിമയായിരുന്നു ചാര്‍ലിയെന്ന് ടൊവിനോ പറയുന്നു. ആ സമയകത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അതിന് മുന്‍പ് ഞാന്‍ അഭിനയിച്ച കൂതറ, രണ്ടാം ലോക മഹായുദ്ധം, യു ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകള്‍ ഒന്നും ശ്രദ്ധ നേടിയില്ല. എന്ന് നിന്‌റെ മൊയ്തീനില്‍ അഭിനയിച്ചുകഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു. ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാര്‍ലിയിലെ അതിഥി വേഷം ചെയ്യാന്‍ പോകുന്നത്, ടൊവിനോ പറയുന്നു.


എന്റെ ഓരോ പ്രശ്‌നങ്ങളും എന്റെ അഭിനയത്തെയും ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലെയുളള സീനിയര്‍ നടന്മാര്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതിന്‌റെ ടെന്‍ഷന്‍ വേറെയും. ആര്‍ക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് കുപ്രസിദ്ധ പയ്യനില്‍ ഞാന്‍ നെടുമുടി വേണു ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കതിന്‌റെ ചമ്മലുണ്ടായിരുന്നു. അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം കള എന്ന ചിത്രമാണ് ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. രോഹിത്ത് വിഎസിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടിയിലും എത്തിയിരുന്നു സിനിമ. കളയ്ക്ക് പിന്നാലെ മിന്നല്‍ മുരളി ഉള്‍പ്പെടെയുളള നിരവധി സിനിമകള്‍ നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

He played the role when he did not have money in his hand for hospital expenses etc. -Tovino Thomas‌

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories