logo

ജന്മദിനത്തില്‍ 'ദുനിയാവിന്റെ ഒരറ്റത്ത്' നിന്നും ആശംസാ വീഡിയോ

Published at May 29, 2021 11:50 AM ജന്മദിനത്തില്‍  'ദുനിയാവിന്റെ ഒരറ്റത്ത്' നിന്നും ആശംസാ വീഡിയോ

 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചയാളാണ്  ശ്രീനാഥ് ഭാസി . പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് ശ്രീനാഥ് . ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധനേടി.

ചില കഥാപാത്രങ്ങള്‍ ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരുടെ ചങ്കില്‍ കേറും. എന്നാല്‍ മറ്റുചിലവ നാംപോലുമറിയാതെ ചങ്ക് പറിച്ചെടുക്കും. അത്തരത്തില്‍ പ്രേക്ഷകരുടെ  മനസ്സ് പറിച്ചെടുത്ത കഥാപാത്രമാണ് ശ്രീനാഥിന്റെ കുമ്പളങ്ങി നൈറ്റ്സിലെ ബോണി.

ഇന്ന് യുവ നടൻ ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീമിനു വേണ്ടി സംവിധായകൻ ടോം ഇമ്മട്ടി ജന്മദിനാശംസയുടെ സ്പെഷ്യൽ വീഡിയോ പുറത്തിറക്കി. ശ്രീനാഥ് ഭാസി, സുധി കോപ്പ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.

https://youtu.be/ypzzCbJmId0


സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ്‌ മാധവൻ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമാനി, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.കോ പ്രൊഡ്യുസര്‍- സ്നേഹ നായര്‍, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- ഗോകുല്‍ നാഥ് ജി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്, വാർത്താ പ്രചരണം-എ. എസ്. ദിനേശ്.

2020ലെ ലോക്ക്ഡൗണിന് തൊട്ടു മുൻപായി തിയേറ്ററുകളിലെത്തിയ 'കപ്പേള'യാണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിൽ അന്നാ ബെന്നായിരുന്നു നായിക. ഇതേ ചിത്രം തന്നെയാണ് ഏറ്റവും അടുത്തു റിലീസായ സുധി കോപ്പ വേഷമിട്ട സിനിമയും.കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും ഒന്നിച്ച് വേഷമിടുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.

2019ൽ പുറത്തിറങ്ങിയ 'ഉണ്ട', 'വാരിക്കുഴിയിലെ കൊലപാതകം', 'ജോസഫ്' സിനിമകളിൽ സുധി കോപ്പ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 'ലവ്' എന്ന സിനിമയിലും സുധി കോപ്പയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.


Happy Birthday Video from 'End of the World'

Related Stories
'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

Jun 24, 2021 02:08 PM

'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

മലയാളത്തിലെ മിക്ക നടിമാരും വിസ്മയ വിഷയത്തിൽ അവരുടെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തുമ്പോൾ, നടി മൃദുല മുരളിയുടെ വാക്കുകൾക്കാണ് ഇപ്പോൾ...

Read More >>
പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

Jun 24, 2021 11:53 AM

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലെറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ആരും ഷെയർ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയർ ചെയ്യാതായപ്പോൾ...

Read More >>
Trending Stories