അഞ്ജുവിനെ കൂട്ടി ബൈക്കില്‍ കറങ്ങി ശിവന്‍; ശിവാഞ്ജലി പ്രണയം മറ്റൊരു തലത്തിലേക്ക്

അഞ്ജുവിനെ കൂട്ടി ബൈക്കില്‍ കറങ്ങി ശിവന്‍;  ശിവാഞ്ജലി പ്രണയം മറ്റൊരു തലത്തിലേക്ക്
Nov 30, 2021 10:03 AM | By Susmitha Surendran

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. രസകരമായ രംഗങ്ങളിലൂടേയും കഥാ സന്ദര്‍ഭങ്ങളിലൂടേയുമാണ് സാന്ത്വനം ഇപ്പോള്‍ കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ആകാംഷയോടെയാണഅ ഓരോ എപ്പിസോഡിനുമായി ആരാധകര്‍ കാത്തിരിക്കുന്നത്. 

ഹരിയുടേയും അപ്പുവിന്റേയും ജീവിതത്തിലെ പുതിയ സംഭവങ്ങളും ശിവാഞ്ജലിയുടെ പ്രണയവുമൊക്കെയാണ് പരമ്പരയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്.

രസകരമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു വശത്ത് തന്റെ മരുമകനേയും മകളേയും കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളുമായി തമ്പി മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത് അഞ്ജുവും ശിവനും തങ്ങളുടെ പ്രണയ ലോകത്ത് സഞ്ചരിക്കുകയാണ്.

ആരാധകര്‍ക്ക് ഏറെ സസന്തോഷം നല്‍കുന്നതാണ് പുതിയ വീഡിയോ. ആരാധകര്‍ നാളുകളായി കാത്തു നിന്ന ആ പ്രണയം നിറഞ്ഞ ബൈക്ക് യാത്ര ഇന്നുണ്ടാകുമെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. 

ഹരി അപ്പുവിന്റെ വീട്ടിലേക്ക് പോയതിനാല്‍ കണ്ണനെ കടയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ബാലനും ശിവനും. ഇപ്പോഴും കുട്ടിക്കളി മാറാത്ത കണ്ണന് ജീവിത പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയാണ് ബാലന്‍. ഈ രംഗങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ദേവി പോലും ഒറ്റയ്ക്ക് ഈ കട നടത്തി കൊണ്ടു പോകും.

പക്ഷെ ഒരേയൊരു കസ്റ്റമറെ പോലും നിന്നെ കൊണ്ട് ഡീല്‍ ചെയ്യാന്‍ പറ്റില്ല. എന്താണ് കാരണം എന്നറിയാമോ എന്ന് ചോദിക്കുന്ന ബാലന്‍ അതിനുള്ള കാരണവും പറയുന്നുണ്ട്. ജീവിതത്തെ നീ ഇപ്പോഴും ഗൗരവ്വത്തോടെ കാണാന്‍ തുടങ്ങിയിട്ടില്ലന്നാണ് കണ്ണനോട് ബാലന്‍ പറയുന്നത്. ചേട്ടന്റെ വാക്കുകള്‍ ക്ഷമയോടെ കേട്ട് ഉള്‍ക്കൊള്ളുകയാണ് കണ്ണന്‍. 

പിന്നാലെ വീഡിയോ അപ്പുവിലേക്കും ഹരിയിലേക്കും എത്തി. ഹരിയെക്കുറിച്ച് അപ്പുവിനോട് സംസാരിക്കുകയാണ് തമ്പി. ക്ഷേത്രത്തില്‍ വച്ചായിരുന്നു സംസാരം. ക്ഷേത്രത്തിലെ ഉത്സവവും ചടങ്ങുകളും ഒക്കെ എന്റെ മരുമകന്‍ നടത്തുമെന്ന് എല്ലാവരോടും പറയുമ്പോള്‍ ഹരി എന്നെ നോക്കുന്നത് കണ്ടപ്പോള്‍ എതിര്‍ത്ത് എന്തെങ്കിലും പറയുമോ എന്ന് തോന്നിയിരുന്നുവെന്നാണ് തമ്പി അപ്പുവിനോട് പറയുന്നത്.

ഹരിയെ തമ്പി അംഗീകരിക്കുന്നത് കണ്ട് സന്തോഷത്തിലാണ് അപ്പു. ഹരിയെ തന്റെ കൂടെ നിര്‍ത്തണമെന്ന ചിന്തയിലാണ് തമ്പി. ഇതിന്റെ ഭാഗമായുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് തമ്പി. ഹരിയ്ക്ക് വസ്ത്രങ്ങളും സ്വര്‍ണമാലയും ബുള്ളറ്റുമൊക്കെ സമ്മാനമായി നല്‍കുകയാണ് തമ്പി. രണ്ട് ദിവസത്തേക്ക് എത്തിയ ഹരിയേയും അപ്പുവിനേയും കൂടുതല്‍ ദിവസങ്ങള്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് തമ്പി.

എന്നാല്‍ തമ്പിയുടെ സ്‌നേഹത്തിന് പിന്നിലെ ലക്ഷ്യം ഹരിയ്ക്ക് ബോധ്യമായിട്ടുണ്ട്. തന്റെ സഹോദരനെ തന്നില്‍ നിന്നും അകറ്റുമോ എന്ന തമ്പിയെക്കുറിച്ചുള്ള ബാലന്റെ ഭയം ശരിയാകുമെന്നാണ് ആരാധകരും കരുതുന്നത്. എന്നാല്‍ തമ്പിയുടെ മനസിലിരുപ്പ് മനസിലായ ഹരി എങ്ങനെ അതിനെ നേരിടുമെന്നാണ് കണ്ടറിയേണ്ടത്.

പിന്നാലെ ആരാധകര്‍ നാളുകളായി കാത്തിരിക്കുന്ന ശിവാഞ്ജലിയുടെ ബൈക്ക് യാത്രയിലേക്ക് കടക്കുകയാണ് വീഡിയോ. യാത്ര പോകാന്‍ നല്ല രസമാണെന്നല്ലേ പറഞ്ഞതെന്ന് അഞ്ജുവിനോട് ചോദിക്കുകയാണ് ശിവന്‍.

അതെ, വണ്ടിയിലിങ്ങനെ നിങ്ങളുടെ ഒപ്പം ഇരുന്ന് പോകാന്‍ ഒത്തിരി ഇഷ്ടമാണെന്ന് അഞ്ജു പറയുന്നു. എന്നാല്‍ കേറിക്കോ കുറച്ച് ദൂരം വെറുതെ കറങ്ങാം എന്ന് പറഞ്ഞ് ശിവന്‍ അഞ്ജുവുമായി ബൈക്കില്‍ കറങ്ങുകയാണ്. 

അങ്ങനെ എല്ലാവരും ആഗ്രഹിച്ച ശിവാജ്ഞലി ബൈക്ക് റൈഡ് എത്തി. ശിവാജ്ഞലിയുടെ വിവാഹ വാര്‍ഷികം  ഇത്രെയും നല്ല സീന്‍ കാണിച്ചതിന് ഡയറക്ടര്‍ മാമാക്ക് നന്ദി, പറയാതെ പ്രണയിച്ചുകൊണ്ടിരിക്കുന്ന ശിവാഞ്ജലി എന്ന അടിപൊളി ജോഡിയെ കിട്ടിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. എല്ലാവരും ആവേശത്തോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്. 

Shiva took Anju and rode his bike

Next TV

Related Stories
'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

Jan 19, 2022 10:53 AM

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ...

Read More >>
ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ

Jan 17, 2022 10:20 PM

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന...

Read More >>
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

Jan 17, 2022 08:57 PM

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി...

Read More >>
തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

Jan 17, 2022 11:10 AM

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

ഇപ്പോള്‍ സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖമാണ്...

Read More >>
അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

Jan 16, 2022 10:51 PM

അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ...

Read More >>
അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

Jan 16, 2022 12:34 PM

അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍...

Read More >>
Top Stories