ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ് പൂരം

ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ് പൂരം
Nov 28, 2021 01:37 PM | By Kavya N

ഒരു വീഡിയോ(video) ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍(social media) വൈറലാവുന്നത്. അതില്‍ ജീവനുള്ള ഒരു ടര്‍ക്കിക്കോഴി മറ്റൊരു ടര്‍ക്കിക്കോഴിയെ(turkey) പാചകം ചെയ്യുന്നത് നോക്കിനില്‍ക്കുകയാണ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ സംവാദം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. 'ശുദ്ധ ദുഷ്ടത്തരം തന്നെ' എന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്.

@our10acres എന്നു പേരുള്ള ഐഡിയില്‍ നിന്നുമാണ് ടിക്ടോക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യാഴാഴ്ച പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ 40 മില്ല്യണിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. വീഡിയോയില്‍ ജീവനുള്ള ഒരു ടര്‍ക്കി ഓവനില്‍ വേവുന്ന മറ്റൊരു ടര്‍ക്കിയെ നോക്കിനില്‍ക്കുന്നത് കാണാം.

'അത് സാരമില്ല, നിനക്ക് അവനെ അറിയില്ലല്ലോ' എന്ന് വീഡിയോ ചിത്രീകരിച്ച സ്ത്രീ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വളരെ പെട്ടെന്ന് തന്നെ കമന്‍റുകളുടെ കുത്തൊഴുക്കാണ് വീഡിയോയ്ക്കുണ്ടായത്. തന്‍റെ തന്നെ ഇനത്തെയാണ് ഇങ്ങനെ പാചകം ചെയ്യുന്നത് എന്ന് അതിന് അറിവില്ലായിരിക്കാം എന്ന് പലരും കമന്‍റ് ചെയ്തു. മറ്റു പലരും ഇത് ശുദ്ധ ദുഷ്ടത്തരമാണ് എന്ന് കമന്‍റ് ചെയ്തു. എന്തിനാണ് അതിന്‍റെ മുന്നില്‍ വച്ചുതന്നെ പാചകം ചെയ്യുക എന്ന ക്രൂരത കാണിച്ചത് എന്നും പലരും ചോദിച്ചു.

ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന് മുന്നില്‍ വച്ച് പാചകം ചെയ്യുന്നതിനെ കുറിച്ചോര്‍ത്ത് നോക്കൂ. അയാളെ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അത് ഓക്കേയാണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്നാല്‍, വീഡിയോ പോസ്റ്റ് ചെയ്ത സ്ത്രീ പിന്നീട് ബിഗ് റെഡ് എന്ന തന്‍റെ ടര്‍ക്കിക്ക് അത് വേദനയൊന്നും നല്‍കിയില്ല എന്നും അതിന് തിന്നാന്‍ കൊടുക്കാത്തതിലുള്ള ദേഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്നും വിശദീകരിച്ചു. അതിനോടും പലരും കോഴികളടക്കം തങ്ങളുടെ തന്നെ ഇനത്തെ പാചകം ചെയ്‍തുകൊടുത്താൽ കഴിക്കും എന്ന് എഴുതി. ഏതായാലും മറ്റനേകം പേർ കമന്റ് ബോക്സിലെത്തിയത് കുറേയേറെ തമാശകളുമായിട്ടാണ്. എന്നിരുന്നാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.

Another turkey roasting in the oven while watching a live turkey, comment on the video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-