---
title: "ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ദുര്‍ഗ കൃഷ്ണ"
english_title: "First in the forehead and then in the nose, Kichu was privately asking him where he was, Durga Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13229/first-in-the-forehead-and-then-in-the-nose-kichu-was-privately-asking-him-where-he-was-durga-krishna"
published_at: "2021-11-28T12:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a328ed61799_durga.jpg"
keywords: []
---

# ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ദുര്‍ഗ കൃഷ്ണ

> **Lead Summary:** കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കുടുക്ക്. റിലീസിന് മുന്‍പേ ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്‍ഹിറ്റായിരിക്കുകയാണ്. ചിത്രത്തിലെ മാരന്‍ മറുകില്‍ ചോരും എന്ന് തുടങ്ങുന്ന പ്രണയഗാനവും വൈറലാണ്. സിദ്ദ് ശ്രീറാമും ഭൂമിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ പാട്ടിന്റെ ചിത്രീകരണ വേളയില്‍ സംഭവിച്ച ചില രസകരമായ സംഭവങ്ങളും ഷൂട്ടിങ് വിശഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

## Article Content

കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കുടുക്ക്. റിലീസിന് മുന്‍പേ ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്‍ഹിറ്റായിരിക്കുകയാണ്. ചിത്രത്തിലെ മാരന്‍ മറുകില്‍ ചോരും എന്ന് തുടങ്ങുന്ന പ്രണയഗാനവും വൈറലാണ്. സിദ്ദ് ശ്രീറാമും ഭൂമിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ പാട്ടിന്റെ ചിത്രീകരണ വേളയില്‍ സംഭവിച്ച ചില രസകരമായ സംഭവങ്ങളും ഷൂട്ടിങ് വിശഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

ദുര്‍ഗയുടെ വാക്കുകള്‍-ലിപ് ലോക്കിന് മുമ്പ് കിച്ചു മൊയ്സ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും. ഞാന്‍ മുമ്പ് രണ്ട് സിനിമയില്‍ ലിപ് ലോക്ക് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും.ലിപ് ലോക്ക് ചെയ്യാന്‍ കിച്ചുവിന് നാണമായിരുന്നു. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകന്‍ ബിലഹരി പറഞ്ഞത്. നാണമുണ്ടായിരുന്ന കിച്ചു ആക്ഷന്‍ പറഞ്ഞപ്പോള്‍ വന്‍ പെര്‍ഫോമന്‍സായിരുന്നു. നമ്മുടെ ജോലിയല്ലേ തൊഴിലല്ലേ എന്ന വിചാരത്തിലാണ് ഇത്തര രംഗങ്ങള്‍ ചെയ്യുന്നത്.

സിനിമാ ചിത്രീകരണത്തിനിടെ ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ലെന്നും രണ്ട് സെക്കന്‍ഡ് ലിപ് ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അതിനെ കുറിച്ച് അന്വേഷിച്ചു. ലിപ് ലോക്ക് സീന്‍ കാണിച്ചത് ഭയങ്കര സ്ലോമോഷനിലായിരുന്നു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കട്ടില്ല.

വേണ്ടത് എടുക്കാന്‍ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്ലോക് ചെയ്യുന്നു. ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ലിപ് ലോക്ക് കഴിഞ്ഞ് തങ്ങള്‍ കട്ട് എന്ന് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13229/first-in-the-forehead-and-then-in-the-nose-kichu-was-privately-asking-him-where-he-was-durga-krishna)