തെന്നിന്ത്യന്‍ നായകന്‍ ചിരഞ്ജീവി സര്‍ജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജിന്‍റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പൊന്നോമനയുടെ കാത്തിരിക്കുന്നതിനിടയിലാണ് ചിരഞ്ജീവി സര്‍ജയുടെ മരണം.ചീരുവിന്റെ മരണം മേഘ്നയെ വല്ലാതെ തളര്‍ത്തിയിരുന്നു.ഭര്‍ത്താവിന്റെ മരണത്തിനുശേഷം മേഘനയുടെ സോഷ്യല്‍ മീഡിയയിലെ ഓരോ പോസ്റ്റുകളും വേദനയോടെയാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. ചേട്ടന്റെ വിയോഗം അനിയന്‍ ധ്രുവ് സര്‍ജയെയും തളര്‍ത്തിയിരുന്നു.
സഹോദരനിലുപരി ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു ചീരു ധ്രുവിന്. ചീരുവിന്റെ കട്ടൗട്ട് ചിത്രം അടുത്തുവച്ചായിരുന്നു മേഘനയുടെ സീമന്ത ചടങ്ങ്.തനിക്കൊപ്പം ചീരുവിന്റെ സാനിധ്യം ആഗ്രഹിച്ചിരുന്നു താരം. സീമന്ത ചടങ്ങിനുപിന്നാലെയാണ് ബേബി ഷവര്‍ പാര്‍ട്ടിനടത്തിയത്. ധ്രുവും ഭാര്യയും ചേര്‍ത്താണ് പാര്‍ട്ടി ഒരുക്കിയത്. ചീരുവിന്റെ ആഗ്രഹമായിരുന്നു ബേബി ഷവര്‍ നടത്തണമെന്നത്.
ചീരു ആഗ്രഹിച്ചതുപോലെയുള്ള പാര്‍ട്ടിതന്നെയാണ് ധ്രുവ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സീമന്ത ചടങ്ങിലുണ്ടായതുപോലെയുള്ള കട്ടൗട്ട് ചിത്രങ്ങള്‍ ബേബിഷവര്‍ പാര്‍ട്ടിയിലുമുണ്ടായിരുന്നു. പ്രിയതമയ്ക്ക് അരികില്‍ നില്‍ക്കുന്ന ചീരുവിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സന്തോഷവും സങ്കടവും ഒരുപോലെ തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്
Meghna Raj's baby shower pictures of wife and actress of South Indian hero Chiranjeevi Sarja have already been taken by the audience.