സ്ത്രികള്‍ മാത്രം അനുഭവിക്കുന്ന ഒരു ശാരിരിക മാനസികാവസ്ഥയാണ് ആര്‍ത്തവം.ഇപ്പോഴും പുരുഷന് അതുനോക്കി നിലക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.എന്നാല്‍ ആര്‍ത്തവസമയത്ത് മാനസികമായ പിന്തുണനല്‍കിക്കൊണ്ട് സ്ത്രിയോടപ്പം നില്‍ക്കുന്ന പുരുഷന്മാരുണ്ട്. വളരെചുരുക്കം ചിലര്‍ ആയിരിക്കും അക്കൂട്ടത്തില്‍ ഉള്ളത്. അത്തരത്തിലൊരു ഷോര്‍ട്ട്ഫിലിം ചെയ്തിരിക്കുകയാണ് ആഘോഷ് വൈഷ്ണവം .
അമ്മ മരിച്ചുപോയ അച്ഛന്‍മാത്രമുള്ള ഒരു പെണ്‍ക്കുട്ടി ആദ്യമായി അവളുടെ ആര്‍ത്തവവേദന അറിയുന്നു.ആ സമയത്ത് അവള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഒരു അച്ഛന്‍ അതാണ് ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത അഡൽട്ട് അല്ലെങ്കിൽ ഹെർ ഫസ്റ്റ് പെയിൻ. ബേബി മീനാക്ഷി മകളുടെ വേഷത്തിലും,ബോബന്‍ സാമുവല്‍ അച്ഛന്റെ കഥാപാത്രമായും എത്തുന്ന ഷോര്‍ട്ട്ഫിലിം ഇതിനോടകം തന്നെ 30 ലക്ഷത്തില്‍പരം ആളുകളാണ് യുട്യുബില്‍ കണ്ടത്.
കേരളത്തിന്‌പുറത്തും നല്ല സ്വീകാരിതയാണ് ഈ കുഞ്ഞുചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ തെലുങ്ക് പരിഭാഷയും പുറത്തിറക്കി. ''പുരുഷനാണെങ്കിൽ കൂടിയും എന്റെ അമ്മയിലൂടെ ആർത്തവ സമയത്തെ സ്ത്രീകളുടെ മാനസികാവസ്ഥയും പ്രയാസങ്ങളും ഞാൻ മനസ്സിലാക്കിയിട്ടുണ്ട് " സംവിധായകന്‍ പറഞ്ഞു
Menstruation is a physical and mental condition experienced only by women. Men can still just stare at it